Breaking News

Trending right now:
Description
 
Jul 11, 2018

പീഡനക്കേസ്‌: ജലന്തര്‍ ബിഷപ്പിനെ ഉടന്‍ അറസ്റ്റു ചെയ്‌തേക്കും

image കോട്ടയം കുറവിലങ്ങാട്ടെ മഠത്തിലെ കന്യാസ്‌ത്രിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്തര്‍ ബിഷപ്‌ ഡോ.ഫ്രാങ്കോ മുളയ്‌ക്കലിനെ അന്വേഷണസംഘം ഉടന്‍ അറസ്‌റ്റു ചെയ്‌തേക്കും. ബിഷപ്പിനെ ചോദ്യം ചെയ്യുംമുമ്പ്‌ എല്ലാ തെളിവുകളും ശേഖരിക്കാനുള്ള നീക്കമാണ്‌ അന്വേഷണസംഘം നടത്തുന്നത്‌. മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം ഇന്നലെ വീണ്ടും കന്യാസ്‌ത്രിയുടെ മൊഴി രേഖപ്പെടുത്തി. പൊലീസിന്‌ ആദ്യം നല്‍കിയ മൊഴിയും രഹസ്യമൊഴിയും തമ്മില്‍ പൊരുത്തക്കേടുണ്ടോ എന്നു പരിശോധിച്ച ശേഷമായിരുന്നു രണ്ടാംഘട്ട മൊഴി രേഖപ്പെടുത്തിയത്‌. ജില്ലാ പൊലീസ്‌ മേധാവിക്കു ഇതുസംബന്ധിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിച്ചശേഷം ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ ജലന്തറിലേക്കു പോകാനാണ്‌ പൊലീസ്‌ ആലോചന. കന്യാസ്‌ത്രി നല്‍കിയ പരാതിയിലെ അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂരില്‍ ജലന്തര്‍ രൂപതയ്‌ക്കു കീഴിലുള്ള പറവൂര്‍, പരിയാരം മഠങ്ങളില്‍ അന്വേഷണസംഘം വ്യാഴാഴ്‌ച പരിശോധന നടത്തും. 2014-2016 കാലയളവിലാണ്‌ ലൈംഗിക പീഡനത്തിന്‌ ഇരയായതെന്നാണ്‌ കന്യാസ്‌ത്രിയുടെ പരാതി.