Breaking News

Trending right now:
Description
 
Jul 11, 2018

10 ദിവസത്തിനുള്ളില്‍ പ്രതികളെ പിടിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന്‌ അഭിമന്യുവിന്റെ പിതാവ്‌

image എറണാകുളം മഹാരാജാസ്‌ കോളജ്‌ വിദ്യാര്‍ഥി എം.അഭിമന്യുവിന്റെ കൊലയാളി ഉള്‍പ്പെടെ അക്രമിസംഘത്തിലെ മൂന്നുപേര്‍ വിദേശത്തേക്കു കടന്നതായി പൊലീസിന്‌ വിവരം. അ്രന്വേഷണസംഘം വിമാനത്താവളത്തില്‍ ജാഗ്രതാനിര്‍ദേശം നല്‍കുംമുമ്പ്‌ ഇവര്‍ വിദേശത്തേക്ക്‌ കടന്നുവെന്നാണ്‌ സംശയിക്കുന്നത്‌. പതികളെ കണ്ടെത്താന്‍ രാജ്യാന്തര പൊലീസ്‌ സംഘടനയായ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ കേരളാ പൊലീസ്‌ ആലോചിക്കുന്നു. ഇതേസമയം, പത്തുദിവസത്തിനുള്ളില്‍ കൊലയാളികളെ പിടികൂടിയില്ലെങ്കില്‍ കുടുംബത്തോടെ ജീവനൊടുക്കുമെന്നു കൊല്ലപ്പെട്ട അഭിമന്യുവിന്റെ പിതാവ്‌ മനോഹരന്‍ വ്യക്തമാക്കി. അഭിമന്യുവിന്റെ വീട്‌ സന്ദര്‍ശിച്ച അധ്യാപകരോടാണ്‌ മനോഹരന്‍ ഇക്കാര്യം പറഞ്ഞത്‌. കോളജിലെ അധ്യാപകരും സുഹൃത്തുക്കളും സമാഹരിച്ച 5.40 ലക്ഷം രൂപ അധ്യാപകര്‍ മനോഹരന്‌ കൈമാറി. കോളജ്‌ പ്രിന്‍സിപ്പല്‍ കെ.എല്‍.കൃഷ്‌ണകുമാര്‍, എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ്‌ അംഗം അധ്യാപകരായ എം.എസ്‌.മുരളി, ഡോ.സുരേഷ്‌ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ്‌ അഭിമന്യുവിന്റെ വീട്ടിലെത്തിയത്‌.