Breaking News

Trending right now:
Description
 
Jul 11, 2018

രക്ഷാദൗത്യത്തിലെ രക്തസാക്ഷി

image തായ്‌ലന്‍ഡിലെ തംലുവാഗ്‌ ഗുഹയ്‌ക്കുള്ളില്‍ കുടുങ്ങിയ ഫുട്‌ബോള്‍ കളിക്കാരായ 12 കുട്ടികളെയും കോച്ചിനെയും രക്ഷിക്കാനെത്തിയ സംഘത്തിലുണ്ടായിരുന്ന സമന്‍ കുനോന്തിന്റെ (38) മരണം ലോകത്തെ ഏറെ ദുഖത്തിലാക്കി. തായ്‌ നാവികസേനാ മുന്‍ ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. ഗുഹയ്‌ക്കുള്ളില്‍ കുടുങ്ങിയ 13 പേരെയും രക്ഷിക്കാന്‍ ഓടിയെത്തിയതായിരുന്നു. കുട്ടികളുടെ അടുത്ത്‌ ഓക്‌സിജന്‍ ടാങ്ക്‌ എത്തിച്ചശേഷം ആഴമേറിയ വെള്ളക്കെട്ടിലൂടെ മടങ്ങുംവഴി സ്വന്തം ശേഖരത്തിലെ ജീവവായു തീര്‍ന്നാണ്‌ നീന്തല്‍വിദഗ്‌ധനായ സമന്‍ കുനോന്ത്‌ മരിച്ചത്‌. ഓക്‌സിജന്‍ ലഭിക്കാതെ ബോധരഹിതനായ സമന്‍ കുനോന്തിന്‌ ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ പ്രഥമശുശ്രൂഷ നല്‍കിയിരുന്നു. സമന്‍ കുനോന്തിന്റെ ആത്മബലിയെ പ്രകീര്‍ത്തിച്ച്‌ പ്രശസ്‌ത സാന്‍ഡ്‌ ആര്‍ട്ടിസ്റ്റ്‌ സുദര്‍ശന്‍ പാട്‌നായിക്ക്‌ ഒഡീഷയിലെ പുരി ബീച്ചില്‍ അദ്ദേഹത്തിന്റെ മണല്‍ശില്‌പം തയാറാക്കുകയുണ്ടായി.