Breaking News

Trending right now:
Description
 
Feb 09, 2013

സെലിബ്രിറ്റി ക്രിക്കറ്റില്‍ ആവേശത്തിരയിളക്കം: മുംബെയ്‌ക്കെതിരേ 136 റണ്‍സ്‌ ലക്ഷ്യമിട്ട്‌ കേരള സ്‌ട്രൈക്കേഴ്‌സ്‌

image സെലിബ്രിറ്റി ക്രിക്കറ്റില്‍ അമ്മ കേരള സ്‌ട്രൈക്കേഴ്‌സ്‌ മുംബെ ഹീറോയ്‌ക്കെതിരേ ആഞ്ഞടിക്കാനൊരുങ്ങുന്നു. ഇരുപത്‌ ഓവറില്‍ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 135 റണ്‍സ്‌ നേടിയ മുംബെ ഹീറോസിനെതിരേ കേരള സ്‌ട്രൈക്കേഴ്‌സ്‌ ബാറ്റിംഗിനിറങ്ങുന്നു. മൂന്ന്‌ ഓവറുകള്‍ എറിഞ്ഞ മണിക്കുട്ടന്‍ 17 റണ്‍സുകള്‍ വഴങ്ങി ഒരു വിക്കറ്റ്‌ എടുത്തു. ബിനീഷ്‌ കോടിയേരി ഗോപന്‍ സ്ലീബ എന്നിവരാണ്‌ മറ്റു വിക്കറ്റുകള്‍ തെറിപ്പിച്ചത്‌. ക്യാപ്‌റ്റന്‍ മോഹന്‍ലാല്‍ അടക്കമുള്ള കേരള ടീമംഗങ്ങള്‍ മികച്ച ഫീല്‍ഡിംഗ്‌ കാഴ്‌ചവയ്‌ച്ചു. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ്‌ കാണികള്‍ ഇരുടീമുകള്‍ക്കും ആവേശമാകുന്നു. സല്‍മാന്‍ ഖാനാണ്‌ മുംബെ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ എത്തിയിട്ടുള്ളതെങ്കില്‍ മമ്മൂട്ടിയടക്കമുള്ള താരനിര മലയാളികള്‍ക്കു പിന്തുണയാകുന്നു.

നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ പതിനാറ്‌ ഓവറില്‍ 111 റണ്‍സ്‌ നേടിയ മുംബെ അവസാന ഓവറുകളില്‍ മികച്ച കളി പുറത്തെടുത്തു.

ടീം ഉടമകളായ ലിസി, പ്രിയദര്‍ശന്‍, കേരള ടീം അംബാസിഡര്‍മാരായ ഭാവന, മമ്‌ത മോഹന്‍ദാസ്‌ തുടങ്ങിയവരും ആവശേവുമായി സ്‌റ്റേഡിയത്തിലുണ്ട്‌.