Breaking News

Trending right now:
Description
 
Jul 11, 2018

13 ജീവന്‍ രക്ഷിക്കാന്‍ എത്തിയത്‌ 1500 പേര്‍

image വെള്ളം നിറഞ്ഞ തായ്‌ ഗുഹയ്‌ക്കുള്ളില്‍ കുടുങ്ങിയ 12 കുട്ടികളെയും അവരുടെ കോച്ചിനെയും രക്ഷപ്പെടുത്താന്‍ ലോകമെങ്ങുനിന്നും എത്തിയ 1500 പേര്‍. രക്ഷാപ്രവര്‍ത്തന ദൗത്യം പൂര്‍ത്തിയാക്കിയ അവര്‍ ലോകത്തിന്റെ കൈയ്യടി നേടി. തായ്‌ നാവികസേനാംഗങ്ങള്‍, ഗുഹാവിദഗ്‌ധര്‍, മെഡിക്കല്‍ ടീമുകള്‍, നീന്തല്‍ വിദഗ്‌ധര്‍, പൊലീസ്‌, സാങ്കേതികവിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ തുടങ്ങിയവരായിരുന്നു രക്ഷാപ്രവര്‍ത്തകരുടെ സംഘത്തിലുണ്ടായിരുന്നത്‌. ഇവരെ സഹായിക്കാന്‍ ഒട്ടേറെ നാട്ടുകാരും രംഗത്ത്‌ എത്തിയിരുന്നു. കുട്ടികളെ പുറത്തെത്തിക്കുന്നതിന്‌ ചുക്കാന്‍ പിടിച്ചത്‌ 90 അംഗ സംഘമാണ്‌. ഇവരില്‍ 50 പേര്‍ വിദേശികളും 40 പേര്‍ തായ്‌ നാവികസേനാംഗങ്ങളുമാണ്‌. കുട്ടികള്‍ സുരക്ഷിതരായി പാറയുടെ മുകളില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടത്‌ മുങ്ങല്‍ വിദഗ്‌ധരിലൊരാളാണ്‌. മൂന്നുദിവസങ്ങളിലായി കുട്ടികളെ പുറത്തെത്തിക്കുന്ന ദൗത്യം ചൊവ്വാഴ്‌ച വൈകിട്ട്‌ എട്ടുമണിയോടെയാണ്‌ പൂര്‍ത്തിയായത്‌. വൈകുന്നേരം 4.12നാണ്‌ അവസാനത്തെ കുട്ടിയേയും കോച്ചിനെയും പുറത്തുകൊണ്ടുവന്നത്‌. കുട്ടികള്‍ക്കൊപ്പം ഗുഹയില്‍ കഴിഞ്ഞിരുന്ന മൂന്നു മുങ്ങല്‍വിദഗ്‌ധരും ഒരു ഡോക്ടടും പുറത്തുവന്നത്‌ ഇതിനു പിന്നാലെയായിരുന്നു.