Breaking News

Trending right now:
Description
 
Jul 09, 2018

രാജ്യം തെറ്റായ ദിശയിലാണ്‌ സഞ്ചരിക്കുന്നത്‌: അമര്‍ത്യസെന്‍

image 2014 മുതല്‍ രാജ്യം തെറ്റായ ദിശയിലാണ്‌ സഞ്ചരിക്കുന്നതെന്നു ലോക പ്രശസ്‌ത സാമ്പത്തിക ശാസ്‌ത്രജ്ഞനും നൊബേല്‍ പുരസ്‌കാര ജേതാവുമായ അമര്‍ത്യസെന്‍ വ്യക്തമാക്കി. അതിവേഗം വളരുന്ന സാമ്പത്തിക വ്യവസ്ഥ എന്ന അവസ്ഥയില്‍നിന്നു ഇതു രാജ്യത്തെ പിന്നോട്ടു കൊണ്ടുപോകും. ഇന്ത്യ മേഖലയിലെ മോശം രാജ്യങ്ങളില്‍ രണ്ടാമതാണ്‌. പാക്കിസ്ഥാന്‍ മാത്രമാണ്‌ ഇക്കാര്യത്തില്‍ നമുക്ക്‌ മുമ്പിലുള്ളത്‌. 20 വര്‍ഷം മുമ്പ്‌ മേഖലയിലെ ശ്രീലങ്ക, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്‌, ഭൂട്ടാന്‍ തുടങ്ങിയ ആറു രാജ്യങ്ങളില്‍ വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു. എന്നാല്‍, ഇന്ന്‌ ഏറ്റവും മോശപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാംസ്ഥാനത്താണ്‌ ഇന്ത്യ നില്‍ക്കുന്നത്‌- അദ്ദേഹം പറഞ്ഞു. ജാതിവ്യവസ്ഥ, അസമത്വം, ദലിത്‌ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളോട്‌ കേന്ദ്രസര്‍ക്കാര്‍ മുഖംതിരിക്കുകയാണ്‌. പ്രതിപക്ഷം ഐക്യപ്പെടേണ്ടത്‌ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അമര്‍ത്യസെന്‍ വ്യക്തമാക്കി.