Breaking News

Trending right now:
Description
 
Jul 09, 2018

മദര്‍ മേരി ഷന്താള്‍ ദൈവദാസി പദവിയിലേക്ക്‌

image വിശുദ്ധ കുര്‍ബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സഹസ്ഥാപകയും പ്രഥമാംഗവുമായ മദര്‍ മേരി ഫ്രാന്‍സിസ്‌കാ ദ ഷന്താള്‍ ദൈവദാസി പദവിയിലേക്ക്‌. നാമകരണ നടപടികളുടെ അതിരൂപതാതല ഉദ്‌ഘാടനവും ദൈവദാസി പ്രഖ്യാപനവും ഓഗസ്‌റ്റ്‌ നാലിന്‌ മദര്‍ ഷാന്താളിന്റെ കബറിടം സ്ഥിതി ചെയ്യുന്ന അതിരമ്പുഴ ആരാധനാമഠത്തില്‍ നടക്കും. ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു നാമകരണ നടപടികളുടെ പ്രഖ്യാപനം നടത്തും. നാമകരണ നടപടികളുടെ പോസ്‌റ്റുലേറ്ററായി റവ.ഡോ.ജോസഫ്‌ കൊല്ലാറയെ നിയമിച്ചു. നാമകരണ കോടതിയുടെ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്കും അന്നു തുടക്കം കുറിക്കും. ഷന്താളമ്മയുടെ കബറിടത്തില്‍ നിരവധി വിശ്വാസികള്‍ പ്രാര്‍ഥിച്ചുമടങ്ങുന്നുണ്ട്‌. 1880 ഡിസംബര്‍ 23ന്‌ ചമ്പക്കുളം വല്ലയില്‍ കൊച്ചുമാത്തൂച്ചന്‍-മറിയാമ്മ ദമ്പതികളുടെ അഞ്ചാമത്തെ മകളായിട്ടാണ്‌ മദര്‍ ഷന്താളിന്റെ ജനനം.