Breaking News

Trending right now:
Description
 
Jul 09, 2018

ജാമ്യംനിന്നതിന്‌ ജപ്‌തിനടപടി സംഘര്‍ഷത്തിലെത്തി; ആത്മാഹൂതി ഭീഷണിയുമായി പ്രതിഷേധക്കാര്‍

image
സുഹൃത്തിന്റെ ബാങ്ക്‌ വായ്‌പയ്‌ക്ക്‌ ജാമ്യം നിന്നതിന്റെ പേരില്‍ ജാമ്യക്കാരന്റെ വീട്‌ ജപ്‌തിചെയ്യാനെത്തിയ ബാങ്കിന്റെ നീക്കത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചത്‌ സംഘര്‍ഷത്തിലെത്തി. കൊച്ചി ഇടപള്ളി പത്തടിപ്പാലം പ്രീതഷാജിയുടെ ഇടപ്പള്ളിയിലെ വീട്‌ ജപ്‌തി ചെയ്യുന്നതിനെതിരെയാണ്‌ നാട്ടുകാര്‍ രംഗത്തുവന്നത്‌. ഹൈക്കോടതി ഉത്തരവ്‌ നേടി ജപ്‌തി ചെയ്യാന്‍ എത്തിയ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ തടഞ്ഞു. ഇതോടെ പ്രശ്‌നം രൂക്ഷമായി. ഇതിനിടെ ചിലര്‍ വീടിനു മുന്നിലെ നിരത്തില്‍ പെട്രോളൊഴിച്ച്‌ തീ വെച്ചു. അഗ്നിശമനസേനയാണ്‌ തീ അണച്ചത്‌. മറ്റു അഞ്ചുപേര്‍ മണ്ണെണ്ണയൊഴിച്ച്‌ ആത്മാഹൂതിക്കു ശ്രമിച്ചു. അഗ്നിശമനസേന ഇടപെട്ടതോടെ അപകടം ഒഴിവായി. പൊലീസുമായുള്ള സംഘര്‍ഷത്തിനിടെ ഒരു സ്‌ത്രീയുടെ തലയ്‌ക്കു പരുക്കേറ്റു. ഇപ്പോഴും സ്ഥലത്ത്‌ സംഘര്‍ഷാവസ്ഥയാണ്‌.

പ്രീതഷാജിയുടെ കുടുംബം ഒരു സുഹൃത്തിന്‌ രണ്ടുലക്ഷം രൂപ വായ്‌പ എടുക്കാനായി സ്വകാര്യബാങ്കിന്‌ വസ്‌തു ജാമ്യം കൊടുത്തിരുന്നു. വായ്‌പാത്തിരിച്ചടവ്‌ മുടങ്ങി കടം രണ്ടരക്കോടിയോളം ആയതോടെ ബാങ്ക്‌ കോടതിയുടെ അനുമതി വാങ്ങി ജപ്‌തിനടപിക്കൊരുങ്ങുകയായിരുന്നു. ബാങ്ക്‌ നടപടിക്കെതിരെ പ്രീത ചിതയൊരുക്കി പ്രതിഷേധിച്ചു. 292 ദിവസം ചിതയൊരുക്കി പ്രതിഷേധിച്ചെങ്കിലും പ്രശ്‌നപരിഹാരമുണ്ടായില്ല. ഇവരുടെ 18.5 സെന്റ്‌ വരുന്ന കിടപ്പാടം ജപ്‌തി ചെയ്യാനാണ്‌ ഹൈക്കോടതിയുടെ ഉത്തരവ്‌.