Breaking News

Trending right now:
Description
 
Jul 09, 2018

സ്വന്തം വീട്ടില്‍നിന്നു 40 പവന്‍ കവര്‍ന്ന പതിനാറുകാരനും കൂട്ടുകാരും പിടിയില്‍

image സ്വന്തം വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 40 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച പതിനാറുകാരനെയും സഹായികളായ മൂന്നു സുഹൃത്തുക്കളെയും പൊലീസ്‌ അറസ്റ്റു ചെയ്‌തു. താനൂര്‍ പെരുവഴിയമ്പലത്താണ്‌ സംഭവം. മൊബൈല്‍ ഫോണ്‍ വീട്ടുകാര്‍ വാങ്ങിവച്ചതിന്റെ ദേഷ്യത്തില്‍ നാടുവിടാന്‍ പണം കണ്ടെത്തുകയായിരുന്നു മോഷണത്തിനു പിന്നില്‍. വീട്ടിലെ സിസിടിവി ക്യാമറ തകര്‍ത്തശേഷമായിരുന്നു മോഷണം. വീട്ടുകാര്‍ ഈ സമയം ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്നാണ്‌ കുട്ടിക്കുറ്റവാളികളെ പൊലീസ്‌ പൊക്കിയത്‌. 22 പവന്‍ സ്വര്‍ണാഭരണങ്ങളും മുപ്പതിനായിരത്തോളം രൂപയും പൊലീസ്‌ പിടിച്ചെടുത്തു. രണ്ട്‌ മോതിരം പട്ടാമ്പിയിലെ സ്വര്‍ണക്കടയില്‍ ഇവര്‍ വിറ്റിരുന്നു. സ്വര്‍ണം പണയംവിച്ചുകിട്ടിയ പണം കൂട്ടുകാര്‍ വീതംവച്ചെടുക്കുകയായിരുന്നു.