Breaking News

Trending right now:
Description
 
Jul 09, 2018

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കള്ളന്റെ വെടിയേറ്റ്‌ മരിച്ചു

image യുഎസിലെ റെസ്‌റ്റോറന്റില്‍ പണം ചോദിച്ചെത്തിയ മോഷ്ടാവിന്റെ വെടിയേറ്റ്‌ പാര്‍ട്ട്‌ടൈം ജോലിക്കാരനും വിദ്യാര്‍ഥിയുമായ തെലുങ്കാനയിലെ വാറങ്കല്‍ സ്വദേശി ശരത്‌ കൊപ്പു (25) മരിച്ചു. വെള്ളിയാഴ്‌ച രാത്രിയോടെയാണ്‌ സംഭവം. മിസോറി സര്‍വകലാശാലയിലെ എംഎസ്‌ വിദ്യാര്‍ഥിയായിരുന്ന ശരത്‌ പാര്‍ട്ട്‌ ടൈം ജോലി ചെയ്‌തുവരുകയായിരുന്നു. റസ്‌റ്റോറന്റിലെത്തിയ മോഷ്ടാവ്‌ തോക്കുചൂണ്ടി പണം ആവശ്യപ്പെട്ടു. അകത്തേക്ക്‌ ഓടാന്‍ ശ്രമിച്ച ശരത്തിനു പിന്നില്‍നിന്നാണ്‌ വെടിയേറ്റത്‌. സാധനം വാങ്ങാന്‍ എത്തിയ നാലുപേരും മറ്റു ജീവനക്കാരും ഈ സമയം റെസ്റ്റോറന്റില്‍ ഉണ്ടായിരുന്നു. വെടിയേറ്റുവീണ ശരത്തിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. കഴിഞ്ഞ ജനുവരിയിലാണ്‌ ശരത്‌ ഉപരിപഠനത്തിനായി യുഎസില്‍ എത്തിത്‌. കൊലപാതകിയെ തിരിച്ചറിയാന്‍ സഹായിക്കുന്ന വീഡിയോ പൊലീസ്‌ പുറത്തുവിട്ടു. ഇയാളെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക്‌ 10,000 ഡോളര്‍ (ഏകദേശം 6.87 ലക്ഷം രൂപ) പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്‌.