Breaking News

Trending right now:
Description
 
Jul 09, 2018

കാസര്‍ഗോട്ട്‌ ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ചുമരണം

image കാസര്‍ഗോട്‌ ഉപ്പളയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ജീപ്പുയാത്രികരായ അഞ്ചുപേര്‍ മരിച്ചു. കര്‍ണാടക സ്വദേശികളാണ്‌ മരിച്ചത്‌. കാസര്‍ഗോട്‌ - ഉപ്പള ദേശീയപാതയില്‍ തിങ്കളാഴ്‌ച രാവിലെ അഞ്ചുമണിയോടെയാണ്‌ അപകടം. 13 പേര്‍ക്ക്‌ പരുക്കുണ്ട്‌. ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്‌. പാലക്കാട്‌ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത്‌ കര്‍ണാടകയിലേക്ക്‌ മടങ്ങിയവരാണ്‌ അപകടത്തില്‍പെട്ടതെന്നാണ്‌ റിപ്പോര്‍ട്ട്‌. ജീപ്പില്‍ 18 പേരുണ്ടായിരുന്നു. എതിരേവന്ന ചരക്കുലോറി ജീപ്പില്‍ ഇടിക്കുകയായിരുന്നു. അപകടം വരുത്തിയ ലോറിയും കര്‍ണാടക റജിസ്‌ട്രേഷനിലുള്ളതാണ്‌.