Breaking News

Trending right now:
Description
 
Feb 09, 2013

കെ എസ്‌ ആര്‍ടിസി ബസ്‌ അപകടത്തില്‍ പരുക്കേറ്റ നഴ്‌സിന്റെ നില അതീവ ഗുരുതരം, തിരിഞ്ഞ്‌ നോക്കാതെ അധികൃതര്‍

image

കെ എസ്‌ ആര്‍ടിസി ബസ്‌ അപകടത്തില്‍ പരുക്കേറ്റ്‌ കാരിത്താസ്‌ ഹോസ്‌പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്ന നഴ്‌സായ നീതു രാധാകൃഷ്‌ണന്റെ നില അതീവ ഗുരുതരമെന്ന്‌ അധികൃതരെ അറിയിച്ചിട്ടും ആരും തിരിഞ്ഞ്‌ നോക്കിയില്ലെന്ന്‌ പരാതി.

 വെള്ളിയാഴ്‌ച രാവിലെ പത്തുമണിയോടെ ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ വാളാടിയില്‍ നിന്ന്‌ ജോലിസ്ഥലമായ തിരുവല്ല പുഷ്‌പഗിരി ഹോസ്‌പിറ്റലിലേയ്‌ക്ക്‌ പോകുകയായിരുന്നു നീതു. കോട്ടയജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ വച്ച ബസ്‌ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന്‌ ഓട്ടോക്കാരാണ്‌ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ്‌ ഹോസ്‌പിറ്റലില്‍ എത്തിച്ചത്‌. രണ്ടര മണിക്കൂറോളം അബോധവസ്ഥയില്‍ കിടന്ന നഴ്‌സിനെ ആളെ തിരിച്ചറിഞ്ഞില്ലന്ന പേരില്‍ അധികൃതര്‍ വേണ്ട ചികിത്സ നല്‌കിയില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. പിന്നീട്‌ വീട്ടുകാര്‍ എത്തി യുവതിയെ കാരിത്താസിലേയ്‌ക്ക്‌ മാറ്റുകയായിരുന്നു. കുമളി ഡിപ്പോയിലെ വണ്ടിയായതിനാല്‍ യുവതിയുടെ ബന്ധുക്കള്‍ അപകടത്തെപ്പറ്റി കുമളി ഡിപ്പോയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ശനിയാഴ്‌ച അഞ്ചുമണിവരെ അധികൃതര്‍ തിരിഞ്ഞ്‌ നോക്കിയിട്ടില്ല. യുവതിയുടെ നില ഗുരുതരമാണെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു.


തോട്ടം തൊഴിലാളികളുടെ മകളായ നീതു ബി.എസ്‌ സി നഴ്‌സാണ്‌. അഞ്ചു അഞ്ചു മാസം മുമ്പാണ്‌ തിരുവല്ല പുഷ്‌പഗിരിയില്‍ ജോലിയില്‍ പ്രവേശിപ്പിച്ചത്‌. ഇന്നലെ വരെ ഒരു ലക്ഷത്തിലധികം രൂപയാണ്‌ വീട്ടുകാര്‍ക്ക്‌ ചിലവായത്‌. ആരോടും ചോദിക്കണമെന്നറിയാത്ത നിസഹായയവസ്ഥയിലാണ്‌ ഈ കുടുംബം