Breaking News

Trending right now:
Description
 
Jul 08, 2018

ജപ്പാനില്‍ കനത്തമഴ: 50 മരണം

image ജപ്പാനില്‍ വ്യാഴാഴ്‌ചയുണ്ടായ ശക്തമായ പേമാരിയിലും മണ്ണിടിച്ചിലിലും അമ്പതോളം പേര്‍ മരിച്ചു. ഒട്ടേറെപ്പേരെ കാണാതായി. ഹിരോഷിമയിലാണ്‌ ഏറ്റവും കൂടുതല്‍ നാശമുണ്ടായത്‌. 15ലക്ഷത്തോളം ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ച്‌ സുരക്ഷിതമേഖലയിലേക്ക്‌ മാറി. ആയിരക്കണക്കിന്‌ പൊലീസും അഗ്നിശമനവിഭാഗവുമാണ്‌ രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കുന്നത്‌. ടോക്കിയോയ്‌ക്ക്‌ പടിഞ്ഞാറ്‌ മോ്‌ട്ടോയാമ നഗരത്തില്‍ വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയും രാവിലെ 583 മില്ലിമീറ്റര്‍ മഴയാണ്‌ പെയ്‌തത്‌. അടുത്ത ഏതാനും ദിവസത്തേക്കുകൂടി ശക്തമായ മഴ തുടരുമെന്നാണ്‌ കാലാവസ്ഥാമുന്നറിയിപ്പ്‌.