Breaking News

Trending right now:
Description
 
Jul 08, 2018

സ്‌ത്രീപീഡനം തടയാന്‍ ശ്രീരാമനുപോലും കഴിയില്ലെന്നു ബിജെപി എംഎല്‍എ

image സ്‌ത്രീപീഡനം തടയാന്‍ ഭഗവാന്‍ ശ്രീരാമനുപോലും കഴിയില്ലെന്നു യുപിയിലെ ബൗരിയയില്‍നിന്നുള്ള ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗിന്റെ പരാമര്‍ശം വിവാദത്തിലേക്ക്‌. ബലിയയില്‍ നടന്ന പൊതുയോഗത്തിലാണ്‌ അദ്ദേഹം ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്‌. ഒന്നു ഞാന്‍ പറയാം. ഭഗവാന്‍ ശ്രീരാമനുപോലും രാജ്യത്തെ സ്‌ത്രീപീഡനം തടയാന്‍ കഴിയില്ല. ഇത്‌ സ്വാഭാവികമായ മാലിന്യമാണ്‌. ആരെയും ഇതില്‍നിന്നു മാറ്റിനിര്‍ത്താനാവില്ല. മറ്റുള്ളവരെ സ്വന്തം കുടുംബത്തെപ്പോലെയും സഹോദരിയെപ്പോലെയും കാണേണ്ടത്‌ നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്‌. ഭരണഘടനയിലൂടെ പീഡനം തടയാനാവില്ല.മൂല്യങ്ങളിലൂടെ മാത്രമേ അത്‌ സാധ്യമാകൂ- അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെക്കാളും നല്ലത്‌ ലൈംഗികത്തൊഴിലാളികളാണെന്നു പറഞ്ഞ്‌ നേരത്തെ വിവാദം സൃഷ്ടിച്ചയാളാണ്‌ സുരേന്ദ്ര സിംഗ്‌.