Breaking News

Trending right now:
Description
 
Jul 08, 2018

മാനഭംഗക്കേസ്‌: മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്റെ വിവാഹം മുടങ്ങി

image വിവാഹവാഗ്‌ദാനം നല്‍കിയ മാനഭംഗപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ ബോളിവുഡ്‌ നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മഹാക്ഷയിന്റെ വിവാഹം ഊട്ടിയില്‍ ഡല്‍ഹിപൊലീസ്‌ തടഞ്ഞു. പ്രമുഖ മോഡല്‍ മഡല്‍സയാണു വധു. ഊട്ടിയിലെ ഫൈവ്‌സ്റ്റാര്‍ ഹോട്ടലില്‍ വിവാഹം നടക്കാനിരിക്കെയാണ്‌ പൊലീസ്‌ എത്തിയത്‌. ഇതോടെ വധുവിന്റെ ആളുകള്‍ ചടങ്ങ്‌ വേണ്ടെന്നുവച്ച്‌ സ്ഥലംവിടുകയും ചെയ്‌തു. മാനഭംഗക്കേസില്‍ അറസ്‌റ്റ്‌ ഒഴിവാക്കാന്‍ മഹാക്ഷയും അമ്മ യോഗിതബാലിയും മുംബൈ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. തുടര്‍ന്ന്‌ ഡല്‍ഹി കോടതിയാണ്‌ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്‌. ഇതിനിടെയാണ്‌ പൊലീസ്‌ അന്വേഷിച്ചെത്തിയത്‌. തന്നെ മഹാക്ഷയ്‌ ലൈംഗികമായി ദുരുപയോഗം ചെയ്‌തുവെന്നും ഗര്‍ഭഛിദ്രം നടത്തിയെന്നുമാണു യുവതി ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്‌.