Breaking News

Trending right now:
Description
 
Jul 08, 2018

സൈന്യത്തിന്റെ വെടിവയ്‌പില്‍ മൂന്നു ഗ്രാമീണര്‍ മരിച്ചു

image ദക്ഷിണകാഷ്‌മീരിലെ കുല്‍ഗാം ജില്ലയിലെ ഹവൂറ റെഡ്‌ വാനി ഗ്രാമത്തില്‍ ഭീകരര്‍ക്കായി സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെ ഗ്രാമീണര്‍ കല്ലേറിഞ്ഞു. കല്ലേറ്‌ ശക്തമായതോടെ സൈന്യം നടത്തിയ വെടിവയ്‌പില്‍ ഒരു പെണ്‍കുട്ടി അടക്കം മൂന്നൂ ഗ്രാമീണര്‍ കൊല്ലപ്പെട്ടു. പ്രകോപിതരായ ഗ്രാമീണരുടെ കല്ലേറില്‍നിന്നു സൈന്യം പിന്മാറാന്‍ ശ്രമിക്കുന്നതിനിടെ അഞ്ഞൂറോളം പേര്‍ അവരെ പിന്തുടര്‍ന്നു ആക്രമിച്ചു. ഇതിനിടെ അക്രമികളുടെ വെടിയേറ്റ്‌ ഏതാനും സൈനികര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തു. ഇതേ തുടര്‍ന്നാണ്‌ സൈന്യം വെടിവച്ചത്‌. ഷക്കീര്‍ അഹമ്മദ്‌ ഖണ്ഡായ്‌, ഇര്‍ഷാദ്‌ അഹമ്മദ്‌, പതിമൂന്നുകാരി അന്‍ഡ്‌ലീബ്‌ എന്നിവരാണ്‌ മരിച്ചത്‌. അഞ്ചുപേര്‍ക്ക്‌ പരുക്കുണ്ട്‌. സംഘര്‍ഷബാധിത പ്രദേശത്തു കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. മൊബൈല്‍, ഇന്റര്‍നെറ്റ്‌ സേവനങ്ങളും അധികൃതര്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കി. ഹിസ്‌ബുല്‍ മുജാഹിദീന്‍ കമാന്‍ഡറായിരുന്ന ബുര്‍ഹാന്‍വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന്റെ രണ്ടാംവാര്‍ഷികം അടുത്തതിനാല്‍ ദക്ഷിണ കാഷ്‌മീരില്‍ വന്‍ സുരക്ഷയാണ്‌ ഒരുക്കിയരിക്കുന്നത്‌.