Breaking News

Trending right now:
Description
 
Jul 08, 2018

മുഖ്യമന്ത്രി പിണറായി വിജയന്‌ യുഎസിന്റെ ആദരം

image അമേരിക്കയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹ്യൂമന്‍ വൈറോളജിയുടെ ആദരം. നിപ്പ വൈറസ്‌ ബാധ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പരിഗണിച്ചാണ്‌ ഈ ബഹുമതി. എച്ച്‌ഐവി വൈറസ്‌ കണ്ടെത്തിയ ശാസ്‌ത്രസംഘത്തിലെ അംഗമായ ഡോ.റോബര്‍ട്ട്‌ ഗെലോ മുഖ്യമന്ത്രിക്ക്‌ ഉപഹാരം സമ്മാനിച്ചു. ആരോഗ്യമന്ത്രി കെ.ശൈലജയും ചടങ്ങില്‍ പങ്കെടുത്തു. കേരളത്തിന്‌ ആരോഗ്യമേഖലയില്‍ രാജ്യാന്തരതലത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതികളിലൊന്നാണ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹ്യൂമന്‍ വൈറോളജി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നല്‍കിയ സ്വീകരണമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സ്വീകരണച്ചടങ്ങില്‍ ഇന്‍സ്‌റ്റിറ്റിയൂട്ടിലെ ക്ലിനിക്കല്‍ വൈറോളജി ഡയറക്ടര്‍ ഡോ.ശ്യാം സുന്ദര്‍ കൊട്ടലില്‍ പ്രസംഗിച്ചു. അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാന, ഫോമ എന്നിവരുടെ പ്രതിനിധികളും പങ്കെടുത്തു. ചടങ്ങിന്‌ മുമ്പ്‌ റോബര്‍ട്ട്‌ ഗെലോയും ഇന്‍സ്‌റ്റിറ്റിയൂട്ടിലെ മുതിര്‍ന്ന ശാസ്‌ത്രജ്ഞരും വിവിധ അക്കാദമിക്‌ വിഭാഗങ്ങളുടെ തലവന്മാരും മുഖ്യമന്ത്രിമായും ആരോഗ്യമന്ത്രിയുമായും ചര്‍ച്ച നടത്തി. ഗവേഷണരംഗത്ത്‌ കേരളവുമായുള്ള സഹകരണം, തിരുവനന്തപുരത്തു സ്ഥാപിക്കുന്ന രാജ്യാന്തര വൈറോളജി ഇന്‍സ്‌റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനം എന്നിവയാണ്‌ ചര്‍ച്ചചെയ്യപ്പെട്ടത്‌.