Breaking News

Trending right now:
Description
 
Jul 08, 2018

മുന്‍ മേഘാലയ ഗവര്‍ണര്‍ എം.എം.ജേക്കബ്‌ അന്തരിച്ചു

image മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ ഗവര്‍ണറുമായിരുന്ന എം.എം.ജേക്കബ്‌ (92) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അനാരോഗ്യംമൂലം ഏറെനാളായി ചികിത്സയിലായിരുന്നു. രണ്ടുതവണ മേഘാലയ ഗവര്‍ണറായ അദ്ദേഹം രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനും മൂന്നുവട്ടം കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായുമായിരുന്നു. 1985ലും 1993ലും ന്യൂയോര്‍ക്കില്‍ യുഎന്‍ അസംബ്ലിയില്‍ ഇന്ത്യയെ പ്രതിനിധികരിച്ചിട്ടുണ്ട്‌. യൂറോപ്യന്‍ പാര്‍ലമെന്റിലെ മനുഷ്യാവകാശ കോണ്‍ഫറന്‍സിലും പങ്കെടുത്തു. കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 1950ലാണ്‌ രാഷ്ട്രീയത്തിലേക്ക്‌ ചുവടുവച്ചത്‌. രാജീവ്‌ ഗാന്ധി മന്ത്രിസഭയില്‍ അംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം നെഹ്‌റു കുടുംബവുമായി നല്ലബന്ധം സ്വീകരിച്ചിരുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ കേരളഘടകം ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. സംസ്‌കാരം തിങ്കളാഴ്‌ച രാമപുരത്തെ പള്ളി സെമിത്തേരിയില്‍. എം.എം.ജേക്കബിനോടുള്ള ആദരസൂചകമായി ഞായറാഴ്‌ചയും തിങ്കളാഴ്‌ചയുമായി നടത്താനിരുന്ന കോണ്‍ഗ്രസിന്റെ എല്ലാ പാര്‍ട്ടി പരിപാടികളും മാറ്റിവച്ചു.