Breaking News

Trending right now:
Description
 
Jul 07, 2018

കാന്‍സറിന്‌ ഗോമൂത്രം ചികിത്സ ഫലപ്രദമെന്ന്‌ ശാസ്‌ത്രജ്ഞര്‍

image ഗോമൂത്രത്തിന്‌ അര്‍ബുദം സുഖപ്പെടുത്താനുള്ള ശക്തിയുണ്ടെന്നു ഗുജറാത്തില്‍നിന്നുള്ള ശാസ്‌ത്രജ്ഞരുടെ വെളിപ്പെടുത്തല്‍. തങ്ങളുടെ ആദ്യ പരീക്ഷണത്തില്‍, ഗോമൂത്രത്തിന്‌ കാന്‍സര്‍ സെല്ലുകളെ ഇല്ലാതാക്കാന്‍ കഴിഞ്ഞുവെന്നാണ്‌ ജുനാഗദ്‌ കാര്‍ഷിക സര്‍വകലാശാലയിലെ ബയോടെക്‌നോളജി ശാസ്‌ത്രജ്ഞരുടെ അവകാശവാദം. ഒരുവര്‍ഷം നീണ്ട പരീക്ഷണത്തിനൊടുവിലാണ്‌ കണ്ടുപിടുത്തം സംബന്ധിച്ച റിപ്പോര്‍ട്ട്‌ ഇവര്‍ തയാറാക്കിയത്‌. ശ്വാസകോശ അര്‍ബുദം, വൃക്കയിലെ അര്‍ബുദം, സ്‌തനാര്‍ബുദം, ത്വക്‌, വായ, ഗര്‍ഭാശയ മുഖത്തെ അര്‍ബുദം എന്നിവയൊക്കെ ഗോമൂത്രംകൊണ്ടുള്ള ചികിത്സവഴി സുഖപ്പെടുത്താനാവില്ലെന്നാണ്‌ ശാസ്‌ത്രജര്‍ പറയുന്നത്‌. അടുത്ത പരീക്ഷണം എലികളില്‍ നടത്തും. ഈ പരീക്ഷണം വിജയകരമായാല്‍ ഗോമൂത്രംകൊണ്ടുള്ള ഗുളിക നിര്‍മിക്കാനാണ്‌ തീരുമാനമെന്നു പ്രഫ. രുകാംസിന്‍ ടോമര്‍ വ്യക്തമാക്കി. ആരോഗ്യമുള്ള സെല്ലുകളെയടക്കം കീമോതെറാപ്പിവഴി ഇല്ലാതാക്കുമ്പോള്‍, കാന്‍സര്‍ സെല്ലുകളെ മാത്രമാണ്‌ ഗോമൂത്രം നശിപ്പിക്കുകയെന്നു അദ്ദേഹം പറഞ്ഞു. അസി.പ്രഫസര്‍ ശ്രദ്ധ ഭട്ട്‌, കവിത ജോഷി എന്നിവരും ശാസ്‌ത്രജ്ഞരുടെ സംഘത്തിലുണ്ട്‌.