Breaking News

Trending right now:
Description
 
Jul 07, 2018

കെവിന്‍ വധക്കേസിലെ മുഖ്യപ്രതിയുടെ ഭാര്യ മര്‍ദ്ദനമേറ്റ്‌ ആശുപത്രിയില്‍

image കോട്ടയം സ്വദേശി കെവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ചാക്കോയുടെ ഭാര്യ രഹ്നയെ ഭര്‍തൃസഹോദരന്‍ അജി വീട്ടില്‍കയറി മര്‍ദിച്ചു. മര്‍ദ്ദനമേറ്റ രഹ്ന പുനലൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ചാക്കോയുടെ ഇളയസഹോദരന്‍ അജി ചാക്കോയും ഭാര്യ ജെനിയും ചേര്‍ന്നാണ്‌ മര്‍ദ്ദിച്ചതെന്നു രഹ്ന പറയുന്നു. വെള്ളിയാഴ്‌ച വൈകിട്ട്‌ ആറുമണിയോടെയാണ്‌ സംഭവം. വീട്ടില്‍ ടിവി കാണുന്നതിനിടെ അജിയും ഭാര്യയും എത്തി കെവിന്‍ വധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുകയും അതു വാക്കുതര്‍ക്കത്തില്‍ എത്തുകയും മര്‍ദ്ദനത്തില്‍ അവസാനിക്കുകയുമായിരുന്നു. ബഹളംകേട്ട്‌ സമീപവാസികള്‍ എത്തിയപ്പോഴാണ്‌ അജി പിന്മാറിയത്‌. രഹ്നയുടെ മൊഴിയെടുത്തു കേസ്‌ എടുക്കാനാണ്‌ തെന്മല പൊലീസിന്റെ തീരുമാനം. അതേസമയം, രഹ്ന അജിയുടെ വീട്ടിലെത്തി അമ്മയെ അസഭ്യം പറഞ്ഞിരുന്നുവെന്നും ഇതു ചോദിക്കാന്‍ എത്തിയപ്പോഴാണ്‌ മര്‍ദ്ദനത്തില്‍ കാര്യങ്ങള്‍ എത്തിയതെന്നും പൊലീസ്‌ വ്യക്തമാക്കി.