Breaking News

Trending right now:
Description
 
Jul 07, 2018

വീസ, ഇമിഗ്രേഷന്‍ നടപടികള്‍ എളുപ്പമാക്കുമെന്നു കേന്ദ്രമന്ത്രി രാജ്‌നാഥ്‌ സിങ്‌

image വീസ, ഇമിഗ്രേഷന്‍ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനും എളുപ്പമാക്കുന്നതിനും കേന്ദ്രം മുന്‍ഗണന നല്‍കുമെന്നു പാര്‍ലമെന്റി കള്‍സല്‍റ്റേറ്റിവ്‌ യോഗത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌ വ്യക്തമാക്കി. ഇമിഗ്രേഷന്‍ നടപടികള്‍ വേഗ്‌തിലാക്കുന്ന ഇമിഗ്രേഷന്‍, വീസ ആന്‍ഡ്‌ ഫോറിനേഴ്‌സ്‌ റജിസ്‌ട്രേഷന്‍ ആന്‍ഡ്‌ ട്രാക്കിങ്‌ പദ്ധതി കൂടുതല്‍ എംബസികളിലേക്കു വ്യാപിപ്പിക്കും. പ്രധാന വിമാനത്താവളങ്ങളില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും. ഇന്ത്യയില്‍ ചികിത്സ തേടുന്നവര്‍ക്കായി ഇ മെഡിക്കല്‍ അറ്റന്റഡന്റ്‌ വീസ, സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്കു ഇ കോണ്‍ഫറന്‍സ്‌ വീസ എന്നിവയും പരിഗണനയിലുണ്ട്‌. ഈ വീസ സൗകര്യത്തിനു മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നത്‌. ഈ മാസം അഞ്ചുവരെ 11,16,985 ഇ വീസകളാണ്‌ അനുവദിച്ചത്‌. 2015-ല്‍ ഇത്‌ 5,17,417 ആയിരുന്നുവെന്നു രാജ്‌നാഥ്‌ സിങ്‌ വ്യക്തമാക്കി.