Breaking News

Trending right now:
Description
 
Jul 07, 2018

ഇന്ത്യയിലെ ക്രൈസ്‌തവര്‍ ബ്രിട്ടീഷുകാര്‍: ബിജെപി എംപി

image ഇന്ത്യയിലെ ക്രൈസ്‌തവര്‍ ബ്രിട്ടീഷുകാരാണെന്നു ബിജെപി എംപി ഗോപാല്‍ ഷെട്ടി. ക്രൈസ്‌തവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ല. ഹിന്ദുക്കളും മുസ്ലീംകളും മാത്രമാണ്‌ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുള്ളത്‌. മുംബൈയില്‍ ഷിയ കബര്‍സ്ഥാന്‍ കമ്മിറ്റി സംഘടിപ്പിച്ച ഈദ്‌ മിലാദ്‌ പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ്‌ ഗോപാല്‍ ഷെട്ടി ഇത്തരത്തില്‍ വിവാദ പരാമര്‍ശം നടത്തിയത്‌. മുംബൈ എംപിയാണ്‌ ഷെട്ടി. പ്രസ്‌താവനയ്‌ക്കെതിരെ കോണ്‍ഗ്രസും എന്‍സിപിയും രംഗത്ത്‌ എത്തി.