Breaking News

Trending right now:
Description
 
Jul 07, 2018

തായ്‌ ഗുഹയില്‍ പ്രാണവായു കുറഞ്ഞു; രക്ഷാപ്രവര്‍ത്തകരിലൊരാള്‍ മരിച്ചു

image തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ കളിക്കാരായ 12 കുട്ടികളെയും കോച്ചിനെയും പുറത്തിറക്കാന്‍ രക്ഷാപ്രവര്‍ത്തന സംഘത്തിലുണ്ടായിരുന്ന മുങ്ങല്‍ വിദഗ്‌ധന്‍ പ്രാണവായു കിട്ടാതെ മരിച്ചു. തായ്‌ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ സമന്‍ കുനോന്ത്‌ (38) ആണ്‌ മരിച്ചത്‌. ഗുഹയില്‍ കുടുങ്ങിയവര്‍ക്ക്‌ ഓക്‌സിജന്‍ എത്തിച്ചശേഷം ആഴമേറിയ വെള്ളക്കെട്ടിലൂടെ മടങ്ങുംവഴി സ്വന്തം ശേഖരത്തിലെ പ്രാണവായു തീര്‍ന്നതാണ്‌ അപകടകാരണമായത്‌. കുട്ടികള്‍ ഗുഹയില്‍ കുടുങ്ങിയതറിഞ്ഞ്‌ സ്വയം രക്ഷാപ്രവര്‍ത്തനത്തിന്‌ എത്തിയതാണ്‌ സമന്‍ സുനോന്ത്‌. അബോധാവസ്ഥയിലായ സമന്‍ കുനോന്തിന്‌ സഹപ്രവര്‍ത്തകര്‍ പ്രഥമശുശ്രൂഷ നല്‍കിയിരുന്നു. ഗുഹയ്‌ക്കുള്ളില്‍ കുട്ടികള്‍ കുടുങ്ങിയ സ്ഥലത്ത്‌ ഓക്‌സിജന്‍ ലഭ്യത കുറഞ്ഞുവരുന്നത്‌ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്‌. സമയം അതിക്രമിക്കുകയാണെന്നും കുട്ടികളെ അധികനാള്‍ ഗുഹയില്‍ തുടരാന്‍ വിടുന്നത്‌ അപകടകരമാണെന്നു വിലയിരുത്തുന്നു. ഗുഹയ്‌ക്കുള്ളിലേക്ക്‌ നേരിട്ട്‌ ഓക്‌സിജന്‍ കടത്തിവിടാന്‍ അഞ്ചു കിലോമീറ്റര്‍ നീളമുള്ള കേബിള്‍ സ്ഥാപിക്കാനുള്ള തയാറെടുപ്പും രക്ഷാപ്രവര്‍ത്തകര്‍ നടത്തിവരുന്നു.