Breaking News

Trending right now:
Description
 
Jul 07, 2018

ആന്ധ്രാ ആര്‌ ഭരിക്കണമെന്ന്‌ ജനസേന തീരുമാനിക്കും: പവന്‍ കല്യാണ്‍

image ആന്ധ്രാ പ്രദേശില്‍ അടുത്തവര്‍ഷം തിരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ ശക്തമായ നിലപാടുമായി ജനസേന പാര്‍ട്ടി തലവന്‍ പവന്‍ കല്യാണ്‍ രംഗത്തെത്തി. സംസ്ഥാനം ആര്‌ ഭരിക്കണമെന്നത്‌ തങ്ങളുടെ പാര്‍ട്ടി തീരുമാനിക്കും. തെലുങ്കുദേശം പാര്‍ട്ടിയും െൈവസ്‌ആര്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുമാണ്‌ ഇവിടെ ശക്തികേന്ദ്രം. സംസ്ഥാനം ആരു ഭരിക്കണമെന്ന്‌ തീരുമാനിക്കുന്നതില്‍ ജനസേന നേടുന്ന സീറ്റുകള്‍ നിര്‍ണായകമാണ്‌-പവന്‍ കല്യാണ്‍ വ്യക്തമാക്കി. 2014ലെ തിരഞ്ഞെടുപ്പില്‍ ജനസേന ശക്തി തെളിയിച്ചിരുന്നു. തെലുങ്കുദേശം പാര്‍ട്ടിക്ക്‌ സര്‍ക്കാരുണ്ടാക്കാന്‍ സഹായകമായത്‌ ജനസേന പാര്‍ട്ടിയുടെ നിലപാടായിരുന്നു. സംസ്ഥാനത്ത്‌ തങ്ങള്‍ക്ക്‌ എത്രത്തോളം പിന്തുണയുണ്ടെന്നു നേരത്തെ തെളിയിച്ചിട്ടുണ്ട്‌. 2019ല്‍ 175 സീറ്റുകളിലും ജനസേന മത്സരിക്കും. സര്‍ക്കാര്‍ രൂപീകരണത്തില്‍ തങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുമെന്നും പവന്‍ കല്യാണ്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. നിലവില്‍ ദേശീയ-സംസ്ഥാനതലത്തില്‍ ഉയര്‍ന്നുവരുന്ന സഖ്യസാധ്യതകളില്‍നിന്നും മുന്നണി സാധ്യതകളില്‍നിന്നും അകലം പാലിക്കുകയാണ്‌ ജനസേന.