Breaking News

Trending right now:
Description
 
Jul 06, 2018

കുട്ടികള്‍ കുടുങ്ങിയ ഗുഹയില്‍ ജീവവായു കുറയുന്നുവോ?

image തായ്‌ലന്‍ഡില്‍ ഫുട്‌ബോള്‍ കളിക്കാരായ കുട്ടികള്‍ കുടുങ്ങിയ ഗുഹയില്‍ ജീവവായു കുറയുന്നതായി സൂചന ലഭിച്ചത്‌ ആശങ്കയുണര്‍ത്തി. കുട്ടികളില്‍ ചിലരുടെയും കോച്ചിന്റെയും ആരോഗ്യനില മോശമായതായും റിപ്പോര്‍ട്ടുണ്ട്‌. ഇന്നലെ വൈകിട്ടോടെ ഗുഹയ്‌ക്കുള്ളില്‍ ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ച്‌ റിപ്പോര്‍ട്ടുവന്നതോടെ ഓക്‌സിജന്‍ പമ്പുചെയ്‌തു തുടങ്ങി. ഗുഹാമുഖത്തുനിന്നു നാലു കിലോമീറ്റര്‍ ഉള്ളില്‍ പാറക്കെട്ടിനു മുകളിലായാണ്‌ കുട്ടികള്‍ ഇപ്പോഴുള്ളത്‌. ഗുഹയ്‌ക്കുള്ളിലും പാറ്‌െക്കട്ടിനു ചുറ്റും വെള്ളം നിറഞ്ഞനിലയിലാണ്‌. മഴക്കാലമായതിനാല്‍ മഴ ഇടിയാനുള്ള സാധ്യത ഭീഷണി ഉയര്‍ത്തുന്നുണ്ട്‌. പത്തുകിലോമീറ്ററോളം നീളമുള്ള ഗുഹയ്‌ക്കുള്ളില്‍ ഇന്നുവരെ മനുഷ്യരാരും കടന്നുചെന്നിട്ടില്ല. ഗുഹാന്തര്‍ഭാഗത്തെ ഘടന എന്താണെന്ന്‌ അറിയാത്തതും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്‌. ഗുഹയ്‌ക്കുള്ളില്‍ രക്ഷാപ്രവര്‍ത്തകരും മെഡിക്കല്‍സംഘവും കുട്ടികള്‍ക്കൊപ്പമുണ്ടെന്നാണ്‌ അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്‌. ഗുഹയ്‌ക്കുള്ളിലെ വെള്ളം മോട്ടോറുകള്‍ ഉപയോഗിച്ചു പമ്പുചെയ്യുന്നത്‌ തുടരുകയാണ്‌. കുട്ടികള്‍ക്ക്‌ ആവശ്യമായ ഭക്ഷണവും മരുന്നും എത്തിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. കുട്ടികളുടെ വീഡിയോദൃശ്യങ്ങള്‍ തായ്‌ നാവികസേനയുടെ ഫെയ്‌സബുക്കില്‍ നിരന്തരം പോസ്‌റ്റ്‌ ചെയ്യുന്നുണ്ട്‌.