Breaking News

Trending right now:
Description
 
Jul 06, 2018

ഒന്നാംക്ലാസുകാരന്റെ ശരീരത്തില്‍ അധ്യാപികയുടെ ചൂരല്‍പ്രയോഗം

image വണ്ടിപ്പെരിയാര്‍ ഗവ.എല്‍പി സ്‌കൂളിലെ ഒന്നാംക്ലാസ്‌ വിദ്യാര്‍ഥിയും വണ്ടിപ്പെരിയാര്‍ സ്വദേശിയുമായ ആറുവയസുകാരനെ അധ്യാപിക ചൂരലുകൊണ്ട്‌ ശരീരമാകെ അടിച്ചുപൊട്ടിച്ചു. പാഠഭാഗങ്ങള്‍ പഠിക്കാത്തതിനും നിര്‍ദേശങ്ങള്‍ അനുസരിക്കാതിരുന്നതുമാണ്‌ അധ്യാപികയെ പ്രകോപിപ്പിച്ചത്‌. വിദ്യാര്‍ഥിയെ വണ്ടിപ്പെരിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പൊലീസും ചൈല്‍ഡ്‌ ലൈനും ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. ബുധനാഴ്‌ചയായിരുന്നു സംഭവം. സംഭവത്തില്‍ ക്ലാസ്‌ ടീച്ചര്‍ ഷീല അരുള്‍ റാണിയെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സസ്‌പെന്‍ഡ്‌ ചെയ്‌തു. സംഭവത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.