Breaking News

Trending right now:
Description
 
Jul 06, 2018

വേഗപരിധി ലംഘനം നടത്തിയ ഗവര്‍ണറുടെ വാഹനത്തിനും പിഴ

image വേഗപരിധി ലംഘിച്ചതിനു ഗവര്‍ണര്‍ പി.സദാശിവത്തിന്റെ ഔദ്യോഗിക വാഹനത്തിനു മോട്ടോര്‍ വാഹനവകുപ്പ്‌ 400 രൂപ പിഴ ഈടാക്കി. രാജ്‌ഭവനു തൊട്ടുമുമ്പില്‍ കവടിയാറില്‍ നടപ്പാക്കിയ വേഗപരിധി നിയന്ത്രണമാണ്‌ ഗവര്‍ണറുടെ ഔദ്യോഗിക വാഹനമായ ബെന്‍സ്‌ കാര്‍ ലംഘിച്ചത്‌. മണിക്കൂറില്‍ 55 കിലോമീറ്ററാണ്‌ ഇവിടെ വേഗപരിധി. ഗവര്‍ണര്‍ ഈ സമയം വാഹനത്തില്‍ ഉണ്ടായിരുന്നില്ല. അതിരാവിലെ വാഹനം ഇന്ധനം നിറയ്‌ക്കാന്‍ പോകുന്നതിനിടെയാണ്‌ വേഗപരിധി ലംഘിച്ചുകൊണ്ട്‌ ഡ്രൈവര്‍ വാഹനം ഓടിച്ചത്‌. ഏപ്രില്‍ ഏഴിനാണ്‌ സംഭവം നടന്നതെങ്കിലും പിഴത്തുക കഴിഞ്ഞദിവസമാണ്‌ അടച്ചത്‌. ഗവര്‍ണറുടെ നിര്‍ദേശപ്രകാരം രാജ്‌ഭവനാണ്‌ പിഴത്തുക അടച്ചത്‌. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഗവര്‍ണറുടെ സെക്രട്ടറിയുടെ പേരിലാണ്‌ കാര്‍ റജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌.