Breaking News

Trending right now:
Description
 
Jul 06, 2018

വിദ്യാര്‍ഥിനികളുടെ അടിവസ്‌ത്രത്തിന്റെ നിറം അടിച്ചേല്‍പ്പിക്കാന്‍ സ്‌കൂള്‍ അധികൃതരുടെ ശ്രമം

image വിദ്യാര്‍ഥിനികളുടെ അടിവസ്‌ത്രത്തിന്റെ നിറം അടക്കമുള്ള കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള സ്‌കൂള്‍ അധികൃതരുടെ ശ്രമം വിവാദമായതോടെ പിന്‍വലിച്ചു. പൂണെ കോത്‌റുഡിലെ എംഐടി വിശ്വശാന്തി ഗുരുകുല്‍ സ്‌കൂളാണ്‌ ഇത്തരത്തില്‍ വിവാദ സര്‍ക്കുലര്‍ ഇറക്കിയത്‌. വെളുത്തതോ ചര്‍മ്മത്തിന്റെ നിറമുള്ളതോ ആയ അടിവസ്‌ത്രങ്ങള്‍ മാത്രമേ പെണ്‍കുട്ടികള്‍ ധരിക്കാന്‍ പാടുള്ളൂ. വിദ്യാര്‍ഥികള്‍ ഇങ്ങനെ ചെയ്യുന്നുണ്ടോയെന്ന്‌ രക്ഷിതാക്കള്‍ പരിശോധിച്ചശേഷം സ്‌കൂള്‍ ഡയറിയില്‍ എഴുതി ഒപ്പിടണമെന്നു അധികൃതര്‍ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു. ഇതിനുപുറമേ ധരിക്കുന്ന പാവാടയുടെ നീളത്തിന്റെ കാര്യത്തിലും ശുചിമുറി ഉപയോഗിക്കേണ്ട സമയത്തിന്റെ കാര്യവും സര്‍ക്കുലറില്‍ നിര്‍ദേശിച്ചു. പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്തുവന്നതോടെ മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ്‌ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്‌തു. പിന്നീട്‌ നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ്‌ വിവാദ നിര്‍ദേശം പിന്‍വലിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറായത്‌.