Breaking News

Trending right now:
Description
 
Jul 06, 2018

മല്യയുടെ യുകെയിലുള്ള വസ്‌തുവകകള്‍ കണ്ടുകെട്ടാന്‍ അനുമതി

image ഒമ്പതിനായിരം കോടി രൂപ കടമെടുത്തു തിരിച്ചടയ്‌ക്കാടെ ഇന്ത്യവിട്ട മദ്യവ്യവസായി വിജയ്‌ മല്യയുടെ ബ്രിട്ടനിലെ വസ്‌തുവകകള്‍ കണ്ടുകെട്ടാന്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക്‌ അനുമതി. യുകെ ഹൈക്കോടതിയാണ്‌ ഇന്ത്യന്‍ ബാങ്കുകള്‍ക്ക്‌ അനുകൂലമായ വിധി പ്രഖ്യാപിച്ചത്‌. ലണ്ടനു സമീപം ഹെര്‍ട്‌ഫോഡ്‌ഷെറില്‍ മല്യയ്‌ക്കുള്ള വസ്‌തുവകകളില്‍ പ്രവേശിച്ചു കണക്കെടുപ്പു നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഓഫിസര്‍ക്ക്‌ കോടതി അനുമതി നല്‍കി. മല്യ ഇപ്പോള്‍ കഴിയുന്ന വെല്‍വിന്‍ ടെവിനിലെ ബ്രംബിള്‍ ലോഡ്‌ജിലും ലേഡിവാക്കിലും ഓഫിസര്‍ക്കും കൂട്ടാളികള്‍ക്കും പ്രവേശിക്കാം. ആവശ്യമെങ്കില്‍ ചെറിയരീതിയില്‍ ബലം പ്രയോഗിക്കുകയും ആവാം-കോടതി അറിയിച്ചു. മല്യയുടെ ലോകമെങ്ങുമുള്ള ആസ്‌തികള്‍ മരവിപ്പിക്കാനുള്ള ഇന്ത്യയിലെ കടം തിരിച്ചടവ്‌ ട്രൈബ്യൂണലിന്റെ ഉത്തരവ്‌ തള്ളാന്‍ യുകെ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. യുകെ കോടതിയുടെ ഉത്തരവ്‌ പ്രാകരം 114 കോടി പൗണ്ടോ അതിനു തത്തുല്യമായ സ്വത്തുക്കളോ ആണ്‌ കണ്ടുകെട്ടേണ്ടത്‌. വിജയ്‌ മല്യയുടെ തട്ടിപ്പിന്‌ ഇരയായ 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ കോടതിവിധി.