Breaking News

Trending right now:
Description
 
Jul 06, 2018

അഭിമന്യു വധം: അന്വേഷണം എന്‍ഐഎയ്‌ക്കു കൈമാറിയേക്കും

image എറണാകുളം മഹാരാജാസ്‌ കോളജ്‌ വിദ്യാര്‍ഥിനേതാവും എസ്‌എഫ്‌ഐ ഇടുക്കി ജില്ലാകമ്മിറ്റി അംഗവുമായിരുന്ന അഭിമന്യുവിനെ ക്യാംപസില്‍വച്ച്‌ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്കു (എന്‍ഐഎ) കൈമാറിയേക്കും. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ചുമത്തുന്നതിനും കേരളാ പൊലീസ്‌ നിയമോപദേശം തേടി. കേസില്‍ അറസ്റ്റിലായ നാലു പേര്‍ക്കു പുറമേ 16 പേരെക്കൂടി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തും. പ്രതികളില്‍ ആറുപേര്‍ കൊച്ചി നെട്ടൂര്‍സ്വദേശികളാണെന്നു പൊലീസ്‌ സ്ഥിരീകരിച്ചു. പ്രതികള്‍ രാജ്യം വിട്ടുപോകാതിരിക്കാന്‍ വിമാനത്താവളങ്ങളിലടക്കം ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്‌. സംഘത്തില്‍ ഉള്‍പ്പെട്ട 14 പേരും പുറത്തുനിന്നുള്ളവരാണെന്നും കൊല നടത്തിയത്‌ കറുത്ത മുഴുക്കൈയന്‍ ഷര്‍ട്ടിട്ട പൊക്കംകുറഞ്ഞ ആളാണെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അഭിമന്യു കൊല്ലപ്പെടുന്നതിനു മുമ്പായി അക്രമിസംഘം രണ്ടുതവണ കോളജ്‌ ക്യാംപസ്‌ പരിസരത്ത്‌ എത്തിയിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. പ്രതികളുടെ ഒളിത്താവളങ്ങള്‍ കണ്ടെത്താന്‍ അഞ്ചുസംഘങ്ങളായി തിരിഞ്ഞാണ്‌ പൊലീസ്‌ തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്‌