Breaking News

Trending right now:
Description
 
Jul 05, 2018

സുനന്ദ പുഷ്‌കറിന്റെ മരണം; തരൂരിന്‌ ഉപാധികളോടെ ജാമ്യം

image സുനന്ദ പുഷ്‌കരിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ്‌ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ ശശി തരൂര്‍ എംപിക്ക്‌ ഡല്‍ഹി പട്യാല കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഒരുലക്ഷം രൂപ ബോണ്ടിലും രാജ്യം വിട്ടുപോകുന്നതിന്‌ കോടതിയുടെ അനുമതി തേടണമെന്നതുള്‍പ്പെടെയാണ്‌ ഉപാധികള്‍. തരൂരിന്‌ ജാമ്യം അനുവദിച്ചാല്‍ കേസില്‍ ഇടപെടാന്‍ സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അതേസമയം, കേസില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചതിനാല്‍ ജാമ്യം അനുവദിക്കണമെന്നു തരൂര്‍ വാദിച്ചു. ചോദ്യം ചെയ്യലിന്‌ ഹാജരാകണമെന്ന്‌ ആവശ്യപ്പെട്ട്‌ ശശിതരൂരിന്‌ കഴിഞ്ഞദിവസം അന്വേഷണസംഘം നോട്ടീസ്‌ നല്‍കിയിരുന്നു. ശനിയാഴ്‌ചയ്‌ക്കകം ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. ഇതേതുടര്‍ന്നാണ്‌ ശശി തരൂര്‍ മൂന്‍കൂര്‍ ജാമ്യത്തിന്‌ കോടതിയിലെത്തിയത്‌. ആത്മഹത്യാ പ്രേരണ, ക്രൂരമായ പെരുമാറ്റം തുടങ്ങിയ കുറ്റങ്ങളാണ്‌ 3000 പേജുവരുന്ന കുറ്റപത്രത്തില്‍ തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്‌. 2014 ജനുവരി 17നാണ്‌ സുനന്ദ പുഷ്‌കറെ ഡല്‍ഹിയിലെ ആഡംബര ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്‌.