Breaking News

Trending right now:
Description
 
Jul 05, 2018

ദമ്പതികളുടെ മരണം: ചങ്ങനാശേരിയില്‍ യുഡിഎഫ്‌, ബിജെപി ഹര്‍ത്താല്‍ തുടങ്ങി

image പൊലീസ്‌ ചോദ്യം ചെയ്യലിനു വിധേയരായ ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച്‌ ചങ്ങനാശേരി താലൂക്കില്‍ കോണ്‍ഗ്രസും, ബിജെപിയും ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ തുടങ്ങി. 12 മണിക്കൂര്‍ ഹര്‍ത്താല്‍ വൈകിട്ട്‌ ആറിന്‌ സമാപിക്കും. കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വീസ്‌ നടത്തുന്നുണ്ടെങ്കിലും സ്വകാര്യബസുകള്‍ ഹര്‍ത്താല്‍ തുടങ്ങി മണിക്കൂറുകളായിട്ടും നിരത്തിലിറക്കിയിട്ടില്ല. കടകള്‍ അടഞ്ഞുകിടക്കുകയാണ്‌. പ്രകടനങ്ങള്‍ അക്രമസക്തമായേക്കാമെന്ന രഹസ്യവിവരത്തെ തുടര്‍ന്ന്‌ കൂടുതല്‍ പ്രധാന ജംക്ഷനുകളില്‍ കൂടുതല്‍ പൊലീസിനെ നിയമിച്ചിട്ടുണ്ട്‌. പൊലീസ്‌ കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ സിപിഎം നഗരസഭാംഗം അഡ്വ.സജികുമാറാണെന്നു പറയുന്നുണ്ട്‌. കോട്ടയം മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ ദമ്പതികളുടെ മൃതദേഹം പോസ്‌റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുക്കും. പാലാ അര്‍ഡിഒ ആണ്‌ ഇന്‍ക്വസ്റ്റ്‌ തയാറാക്കുന്നത്‌.