Breaking News

Trending right now:
Description
 
Jul 05, 2018

വാട്‌സാപ്പില്‍ മുഖ്യമന്ത്രിക്കു വ്യാജസദ്യ; പൊലീസ്‌ അന്വേഷണം ആരംഭിച്ചു

image മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ്‌ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സദ്യ കഴിക്കുന്ന വ്യാജ ചിത്രം വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 30ന്‌ പിണറായിയില്‍ പൊലീസ്‌ സ്റ്റേഷന്റെ ഉദ്‌ഘാടന ചടങ്ങിന്‌ എടുത്ത ചിത്രമാണ്‌ മോര്‍ഫ്‌ ചെയ്‌ത്‌ പ്രചരിപ്പിച്ചത്‌. പൊലീസ്‌ ഉദ്യോഗസ്ഥര്‍ കാണ്‍കെ സ്റ്റേഷന്‍ ഹൗസ്‌ ഓഫിസറുടെ കസേരയില്‍ ഇരുന്നു മുഖ്യമന്ത്രി ജനറല്‍ ഡയറി പരിശോധിക്കുന്ന ചിത്രമാണ്‌ വാഴയിലയില്‍ ഭക്ഷണംകഴിക്കുന്നതായി മോര്‍ഫ്‌ ചെയ്‌തത്‌. വാട്‌സാപ്പിലെ ഈ ചിത്രം പലരും ഷെയര്‍ ചെയ്‌തു. വ്യാജചിത്രം ശ്രദ്ധയില്‍പെട്ട പിണറായി എസ്‌ഐ എ.വി.ദിനേശാണ്‌ സ്വമേധയാ കേസ്‌ റജിസ്റ്റര്‍ ചെയ്‌തത്‌. വ്യാജ ചിത്രത്തിനു പിന്നില്‍പ്രവര്‍ത്തിച്ച ആളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുള്ള ഊര്‍ജിത അന്വേഷണത്തിലാണ്‌ പൊലീസ്‌.