Breaking News

Trending right now:
Description
 
Jul 04, 2018

അഭിമന്യുവിന്റെ കൊലപാതകം: എസ്‌ഡിപിഐ ഓഫിസുകളില്‍ റെയ്‌ഡ്‌

image എറണാകുളം മഹാരാജാസ്‌ കോളജ്‌ വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ നേതാവുമായ എം.അഭിമന്യുവിനെ ക്യാംപസില്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ സംസ്ഥാനത്തെ എസ്‌ഡിപിഐ ഓഫിസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും വ്യാപക റെയ്‌ഡ്‌. രണ്ടുദിവസമായി തുടരുന്ന റെയ്‌ഡില്‍ രണ്ടു സംസ്ഥാനേതാക്കള്‍ ഉള്‍പ്പെടെ 10 പേരെ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തു. കേസിലെ പ്രതികളെ ഒളിപ്പിച്ചതിനു വണ്ടിപ്പെരിയാറില്‍നിന്ന്‌ നാല്‌ എസ്‌ഡിപിഐ പ്രവര്‍ത്തകരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. ആലപ്പുഴയിലും സമാനമായ സംഭവമുണ്ടായി. ആലപ്പുഴയില്‍ കസ്റ്റഡിയില്‍ എടുത്തവരെ വിട്ടുകിട്ടണമെന്നു ആവശ്യപ്പെട്ട്‌ പൊലീസ്‌ സ്റ്റേഷനു മുമ്പില്‍ എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നില്‍ ക്യാംപസ്‌ ഫ്രണ്ട്‌ പ്രവര്‍ത്തകരാണെന്നു പൊലീസ്‌ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ പരിശോധനകള്‍ ശക്തമാക്കിയത്‌. അതേസമയം, കേസിലെ പ്രതികളായ ഫറൂഖ്‌, ബിലാല്‍, റിയാസ്‌ എന്നിവരുടെ അറസ്റ്റ്‌ പൊലീസ്‌ രേഖപ്പെടുത്തി. ഇവരെ കോടതി റിമാന്‍ഡ്‌ ചെയ്‌തു. കൂട്ടുപ്രതികളായ ഒമ്പതു പേരെ കണ്ടെത്താന്‍ അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇവര്‍ക്കെതിരെ തിരിച്ചറിയല്‍ നോട്ടീസം ഉടന്‍ പുറപ്പെടുവിക്കും.