Breaking News

Trending right now:
Description
 
Jul 04, 2018

നിപ്പാ വൈറസ്‌ പടര്‍ത്തിയത്‌ വവ്വാലെന്നു കണ്ടെത്തി

image കേരളത്തെ ഭീതിയിലാക്കിയ നിപ്പാ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകകള്‍ തന്നെയാണെന്നു ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍) സ്ഥിരീകരിച്ചു. ആദ്യം പരിശോധിച്ച 21 വവ്വാലുകളും കീടങ്ങളും ചെറുജീവികളെയും ഭക്ഷിക്കുന്നവയാണ്‌. രണ്ടാംഘട്ടത്തില്‍ പിടികൂടി പരിശോധിച്ച 55 വവ്വാലുകളില്‍ പഴംതീനി വവ്വാലുകളുമുണ്ടായിരുന്നു. അതിലാണ്‌ നിപ്പാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നു ഐസിഎംആറിലെ ശാസ്‌ത്രജ്ഞര്‍ വ്യക്തമാക്കി. പലവിഭാഗം പഴംതീനി വവ്വാലുകളുണ്ടെങ്കിലും ഇതില്‍ ചിലയിനം മാത്രമേ നിപ്പ വൈറസ്‌ വാഹകരാകുന്നുള്ളൂ. വൈറസ്‌ ബാധയുള്ള വവ്വാലുകളുടെ സ്രവമാണു രോഗം പടര്‍ത്തുന്നത്‌. വവ്വാലുകളില്‍നിന്നാണ്‌ നിപ്പ മനുഷ്യരിലേക്ക്‌ എത്തുന്നതെന്നു ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. മലപ്പുറം, കോഴിക്കോട്‌ ജില്ലകളിലായി 17 പേരാണ്‌ നിപ്പ വൈറസ്‌ ബാധയുണ്ടായി മരിച്ചത്‌. ജൂണ്‍ ഒന്നിനുശേഷം നിപ്പ വൈറസ്‌ ബാധ റിപ്പോര്‍ട്ട്‌ ചെയ്യാത്ത സാഹചര്യത്തില്‍ ഈ ജില്ലകളെ രോഗരഹിത ജില്ലയായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്‌തു.