Breaking News

Trending right now:
Description
 
Jul 04, 2018

പീഡനക്കേസ്‌: നാലു വൈദികര്‍ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

image യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഓര്‍ത്തഡോക്‌സ്‌ സഭയിലെ നാലു വൈദികര്‍ക്കെതിരെയുള്ള എഫ്‌ഐആര്‍ ക്രൈംബ്രാഞ്ച്‌ സംഘം തിരുവല്ല ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ചു. ഫാ.ഏബ്രഹാം വര്‍ഗീസ്‌, ഫാ.ജെയ്‌സ്‌ കെ.ജോര്‍ജ്‌, ഫാ.ജോണ്‍സണ്‍ വി.മാത്യു, ഫാ.ജോബ്‌ മാത്യു എന്നിവരെ പ്രതികളാക്കിയാണ്‌ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്‌. സ്‌ത്രീത്വത്തെ അപമാനിക്കല്‍, മാനഭംഗം, ഭീഷണി എന്നീ കുറ്റങ്ങളാണ്‌ ചുമത്തിയിട്ടുള്ളത്‌. അതേസമയം, പീഡനത്തിന്‌ ഇരയായ യുവതി ഇന്നലെ മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരായി രഹസ്യമൊഴിനല്‍കി. കുമ്പസാരഹസ്യം പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. യുവതിയുടെ ഭര്‍ത്താവ്‌ ഭദ്രാസനാധിപനുള്‍പ്പെടെയുള്ളവര്‍ക്ക്‌ ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയിരുന്നു. നീതിയുക്തമായ അന്വേഷണം നടക്കണമെന്നും കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും അതേസമയം, നിരപരാധിത്വം അവകാശപ്പെടുന്നവര്‍ക്ക്‌ അതു തെളിയിക്കാന്‍ ്‌അവസരം നല്‍കണമെന്നും അന്വേഷണ സംഘത്തോട്‌ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതിയന്‍ കാതോലിക്കാ ബാവാ ആവശ്യപ്പെട്ടു. അന്വേഷണ സംഘം ഇന്നലെ ദേവലകത്തെത്തി പരിശുദ്ധ കാതോലിക്കാ ബാവയെ സന്ദര്‍ശിച്ചിരുന്നു.