Breaking News

Trending right now:
Description
 
Jul 04, 2018

ബവാലിയ കോണ്‍ഗ്രസ്‌ വിട്ട്‌ ബിജെപിയില്‍ ചേര്‍ന്നു മന്ത്രിയായി

image ഗുജറാത്തിലെ മുതിര്‍ന്ന ഒബിസി നേതാവ്‌ കണ്‍വര്‍ജി ബവാലിയ കോണ്‍ഗ്രസ്‌ വിട്ടു ബിജെപിയില്‍ ചേര്‍ന്ന്‌ മന്ത്രിയായി. നിയമസഭാംഗത്വവും ബവാലിയ രാജിവച്ചു. കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ജാതിരാഷ്ട്രീയം കളിക്കുന്നുവെന്ന്‌ ആരോപിച്ചാണ്‌ ബവാലിയ കോണ്‍ഗ്രസ്‌ വിട്ടത്‌. അതേസമയം, രാജ്യസഭാ തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ്‌ വിട്ടു ബിജെപിയിലേക്കു ചേക്കേറിയ മുന്‍ എംഎല്‍എ ഭോലാഭായ്‌ ഗോഹെല്‍ ഇന്നലെ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ബവാലിയ കോണ്‍ഗ്രസ്‌ വിട്ടു മണിക്കൂറുകള്‍ക്കകമാണ്‌ ഗോഹെല്‍ മാതൃപാര്‍ട്ടിയിലേക്ക്‌ തിരിച്ചെത്തിയത്‌. സൗരാഷ്ട്രയില്‍ സ്വാധീനമുള്ള കോലി നേതാവാണ്‌ ബവാലിയ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സൗരാഷ്ട്രയിലേറ്റ തിരിച്ചടിയാണ്‌ ബിജെപിയുടെ സീറ്റ്‌ കുറയാന്‍ കാരണമായത്‌.