Breaking News

Trending right now:
Description
 
Jul 04, 2018

അഴിമതിക്കേസ്‌: മലേഷ്യയില്‍ മുന്‍ പ്രധാനമന്ത്രി അറസ്റ്റില്‍

image അഴിമതിക്കേസില്‍ മലേഷ്യയിലെ മുന്‍ പ്രധാനമന്ത്രി നജീബ്‌ റസാഖിനെ അഴിമതിവിരുദ്ധ ഉദ്യോഗസ്ഥര്‍ അറസ്‌റ്റു ചെയ്‌തു കോടതിയില്‍ ഹാജരാക്കി. 20വര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ്‌ അദ്ദേഹത്തിന്റെ പേരിലുള്ളതെന്നു ബര്‍നാമ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്‌തു. 2009-ല്‍ നജീബ്‌ പ്രധാനമന്ത്രിയായിരിക്കെ തുടക്കമിട്ട വണ്‍ മലേഷ്യ ഡെവലപ്‌മെന്റ്‌ ബെര്‍ഹാദ്‌ (1എംഡിബി) നിക്ഷേപ പദ്ധതിയില്‍നിന്നു കോടിക്കണക്കിനു ഡോളര്‍ തട്ടിച്ചുവെന്നാണ്‌ കേസ്‌. അഴിമതിപ്പണം നജീബിന്റെ ദത്തുപുത്രനും ഹോളിവുഡ്‌ നിര്‍മാതാവുമായ റിസ അസീസിന്റെ സിനിമാകമ്പനിക്കുവേണ്ടി ചെലവഴിച്ചുവെന്നാണ്‌ ആരോപണം. നജീബ്‌ ആരോപണങ്ങള്‍ നിഷേധിച്ചു റിസയേയും അന്വേഷണസംഘം ചോദ്യം ചെയ്‌തു. നജീബിന്റെ ഭാര്യയ്‌ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്‌. നജീബ്‌ അധികാരത്തിലിരുന്ന കാലത്ത്‌ അന്വേഷണ ഏജന്‍സികള്‍ അദ്ദേഹത്തിനു ക്ലീന്‍ചിറ്റ്‌ നല്‍കിയെങ്കിലും മേയിലെ പൊതുതിരഞ്ഞെടുപ്പില്‍ നജീബ്‌ ദയനീയമായി പരാജയപ്പെട്ടു. മഹാതീര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമാണ്‌ വിജയിച്ചത്‌. മഹാതീര്‍ മുഹമ്മദ്‌ പ്രധാനമന്ത്രിയായതോടെ പുതിയ അന്വേഷണത്തിന്‌ ഉത്തരവിടുകയായിരുന്നു.