Breaking News

Trending right now:
Description
 
Jul 04, 2018

സുനന്ദയുടെ ദുരൂഹമരണം: ശശി തരൂര്‍ മുന്‍കൂര്‍ ജാമ്യംതേടി കോടതിയില്‍

image സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണം സംബന്ധിച്ച കേസില്‍ ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ എംപി കോടതിയില്‍. പ്രത്യേക ജഡ്‌ജി അരവിന്ദ്‌ കുമാറിനാണ്‌ തരൂര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്‌. കോടതി ഇന്നു വാദം കേള്‍ക്കും. ഇതുസംബന്ധിച്ച്‌ ഡല്‍ഹി പൊലീസ്‌ നിലപാട്‌ അറിയിക്കണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. കേസന്വേഷണം പൂര്‍ത്തിയായതായും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ടെന്നു ശശിതരൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്‌. ശശിതരൂര്‍ ഏഴിനു നേരിട്ടു ഹാജരാകണമെന്നു കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കേസില്‍ കക്ഷിചേര്‍ക്കണമെന്നു ആവശ്യപ്പെട്ട്‌ ബിജെപി നേതാവ്‌ സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ അപേക്ഷ കോടതി ഏഴിന്‌ പരിഗണിച്ചേക്കും. സുനന്ദയുടെ മരണത്തില്‍ തരൂരിനെതിരെ ആത്മഹത്യ പ്രേരണകുറ്റം, ഗാര്‍ഹിക പീഡനം എന്നി കുറ്റങ്ങള്‍ ചുമത്തിയാണ്‌ പൊലീസ്‌ കുറ്റപത്രം കോടതിയില്‍ നല്‍കിയിരിക്കുന്നത്‌. 2014 ജനുവരി 17നാണ്‌്‌ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടത്‌.