Breaking News

Trending right now:
Description
 
Jul 04, 2018

കള്ളനോട്ട്‌ നിര്‍മാണം: സീരിയില്‍നടിയും അമ്മയും സഹോദരിയും പിടിയില്‍

image കൊല്ലം മുളങ്കാടകം കേന്ദ്രീകരിച്ച്‌ 57 ലക്ഷത്തിന്റെ കള്ളനോട്ട്‌ നിര്‍മാണക്കേസുമായി ബന്ധപ്പെട്ട്‌ ടിവി സീരിയല്‍ നടി മുളങ്കാടകം തിരുമുല്ലവാരം ഉഷസില്‍ സൂര്യ (36), സഹോദരി ശ്രുതി (29), അമ്മ രമാദേവി (56) എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്‌തു. മുളങ്കാടകത്തെ ഇവരുടെ വീട്ടില്‍നിന്നു കള്ളനോട്ടടി യന്ത്രവും പ്രിന്റര്‍, പേപ്പര്‍, മഷി, റിസര്‍വ്‌ ബാങ്കിന്റെ വ്യാജസീല്‍ തുടങ്ങിയവ പിടിച്ചെടുത്തു. 500 രൂപ നോട്ടിന്റെ 57 ലക്ഷം രൂപയുടെ കള്ളനോട്ട്‌ നിര്‍മാണം നടക്കുന്നതിനിടെയായിരുന്നു പൊലീസ്‌ റെയ്‌ഡ്‌ നടത്തിയത്‌. ഏഴുകോടിരൂപയുടെ നിര്‍മാണത്തിനായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്നു പൊലീസ്‌ വ്യക്തമാക്കി. തിങ്കളാഴ്‌ച അണക്കരയില്‍നിന്നു 2.19 ലക്ഷം രൂപയുടെ കള്ളനോട്ടുമായി പിടിയിലായ മുരിക്കാശേരി സ്വദേശി ലിയോ, ബിഎസ്‌എഫ്‌ മുന്‍ ജവാന്‌ കരുനാഗപ്പള്ളി സ്വദേശി കൃഷ്‌ണകുമാര്‍, പുറ്റടി സ്വദേശി രവീന്ദ്രന്‍ എന്നിവരില്‍നിന്നും ലഭിച്ച വിവരങ്ങളാണ്‌ നടിയേയും കുടുംബാംഗങ്ങളെയും കുടുക്കിയത്‌. നോട്ടടിയന്ത്രം ഉള്‍പ്പെടെ വാങ്ങാന്‍ 4.36 ലക്ഷംരൂപ ലിയോ ഉള്‍പ്പെടെയുള്ള സംഘത്തിന്‌ രമാദേവി നല്‍കിയിരുന്നുവെന്നു പൊലീസ്‌ വ്യക്തമാക്കി. കള്ളനോട്ട്‌ അച്ചടിക്കുന്നതുള്‍പ്പെടെയുള്ള സൗകര്യവും സംഘത്തിനു ചെയ്‌തുകൊടക്കുകയും ചെയ്‌തു. ആറുമാസമായി നടിയുടെ വീട്‌ കേന്ദ്രീകരിച്ച്‌ നോട്ട്‌ അടിക്കുന്നതായി കണ്ടെത്തിയെന്നു പൊലീസ്‌ വ്യക്തമാക്കി. സംഘത്തില്‍പ്പെട്ട ഇനിയും ചിലരെ പിടികൂടാനുണ്ട്‌.