Breaking News

Trending right now:
Description
 
Jul 03, 2018

കോട്ടയത്ത്‌ വാഹനപരിശോധനയ്‌ക്കിടെ പൊലീസിനെ ബൈക്കിടിപ്പിച്ച്‌ കൊലപ്പെടുത്തി

image കോട്ടയം നാഗമ്പടം ബസ്‌ സ്റ്റാന്‍ഡിനു സമീപം വാഹന പരിശോധന നടത്തുകയായിരുന്ന ഈസ്‌റ്റ്‌ സ്റ്റേഷനിലെ പൊലീസ്‌ ഉദ്യോഗസ്ഥനെ ബൈക്ക്‌ ഇടിപ്പിച്ചു കൊലപ്പെടുത്തി. സിവില്‍ പൊലീസ്‌ ഉദ്യോഗസ്ഥന്‍ പാമ്പാടി സ്വദേശി അജേഷ്‌ (50) ആണ്‌ മരിച്ചത്‌. ബൈക്ക്‌ പെട്രോളിങ്‌ ഡ്യൂട്ടിക്കിടെ ഇന്നു പുലര്‍ച്ചെ 1.45നാണ്‌ സംഭവം. അമിതവേഗത്തിലെത്തിയ ബൈക്ക്‌ യാത്രികനെ അജേഷ്‌ കൈകാണിച്ച്‌ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ അപകടം. പാഞ്ഞെത്തിയ ബൈക്ക്‌ അജേഷിനെ ഇടിച്ചുവീഴ്‌ത്തി. തെറിച്ചുവീണ അജേഷ്‌ സമീപത്തെ മതിലില്‍ഇടിച്ചു വീണു. ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകനും മറ്റു പൊലീസുകാരും ചേര്‍ന്ന്‌ അജേഷിനെ മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ബൈക്ക്‌ യാത്രികന്‍ പൊലീസ്‌ കസ്റ്റഡിയിലുണ്ട്‌. രണ്ടുലക്ഷം രൂപയുടെ ആഡംബര ബൈക്കാണ്‌ ഇയാള്‍ ഉപയോഗിച്ചിരുന്നത്‌. അപകടം വരുത്തിയ ആള്‍ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ്‌ പറഞ്ഞു. മൃതദേഹം മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ രാവിലെപോസ്‌റ്റുമോര്‍ട്ടം നടത്തി പൊലീസ്‌ ക്ലബില്‍ പൊതുദര്‍ശനത്തിനുവയ്‌ക്കും. ഔദ്യോഗിക ബഹുമതികളോടെയാവും സംസ്‌കാരം.