Breaking News

Trending right now:
Description
 
Feb 08, 2013

ജപ്പാനിലെ വിപണിയില്‍ നിന്നു ബ്ലാക്ക്‌ബെറി പിന്‍വാങ്ങുന്നു

image ജപ്പാനിലെ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നിന്നു ബ്ലാക്ക്‌ബെറി താത്‌കാലികമായി പിന്‍വാങ്ങുന്നു. ജാപ്പനീസ്‌ ഭാഷയിലേയ്‌ക്കു ബ്ലാക്ക്‌ബെറി ഓപ്പറേറ്റിംഗ്‌ സിസ്റ്റം മാറ്റുന്നതിലെ ചെലവ്‌ താങ്ങാന്‍ കഴിയുന്നില്ലെന്ന കാരണത്താലാണ്‌ ജപ്പാനിലെ വിപണിയില്‍ സ്‌മാര്‍ട്ട്‌ഫോണ്‍ വില്‌പന താത്‌കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ കമ്പനി ആലോചിക്കുന്നതെന്ന്‌ നിക്കി ബിസിനസ്‌ പത്രം റിപ്പോര്‍ട്ടു ചെയ്‌തു. ജപ്പാനിലെ വിപണിയില്‍ ബ്ലാക്ക്‌ബെറിയുടെ ഓഹരി അഞ്ചു ശതമാനത്തില്‍ നിന്നു 0.3 ശതമാനമായി ചുരുങ്ങിയിരുന്നു. അതേസമയം, റിപ്പോര്‍ട്ടിനോടു ബ്ലാക്ക്‌ബെറി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പുതിയ ബ്ലാക്ക്‌ബെറി 10 സ്‌മാര്‍ട്ട്‌ഫോണുകള്‍ കഴിഞ്ഞയാഴ്‌ചയാണ്‌ കമ്പനി പുറത്തിറക്കിയത്‌.