Breaking News

Trending right now:
Description
 
Jul 03, 2018

വിമാനത്താവളങ്ങളില്‍ കെഎസ്‌ആര്‍ടിസിയുടെ ഫ്‌ളൈബസ്‌ സര്‍വീസ്‌

image കേരളത്തിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ സൗകര്യത്തിനായി ഇനിമുതല്‍ കെഎസ്‌ആര്‍ടിസിയുടെ അത്യാധുനിക ഫ്‌ളൈബസുകള്‍ സര്‍വീസ്‌ നടത്തും. ഫ്‌ളൈ സര്‍വീസുകളുടെ സംസ്ഥാനതല ഉദ്‌ഘാടനം ഇന്നു വൈകുന്നേരം 4.30ന്‌ തിരുവനന്തപുരം വിമാനത്താവളത്തില്‍ നടക്കും. പൂര്‍ണമായും എസി സംവിധാനത്തോടുകൂടിയ ബസുകളാണ്‌ സജ്ജീകരിച്ചിരിക്കുന്നത്‌. എയര്‍പോര്‍ട്ടിലും സിറ്റി, സെന്‍ട്രല്‍ ബസ്‌ സ്‌റ്റാന്‍ഡുകളിലും ബസുകള്‍ പുറപ്പെടുന്ന സമയം പ്രദര്‍ശിപ്പിക്കും. ആദ്യം 21 സീറ്റുകളുള്ള ബസുകളാണ്‌ ക്രമീകരിച്ചിരുന്നത്‌. എന്നാല്‍ യാത്രക്കാരുടെ എണ്ണം പരിഗണിച്ച്‌ 42 സീറ്റുകളുള്ള ബസുകളാക്കി. തിരുവനന്തപുരത്തുനിന്ന്‌ 45 മിനിട്ട്‌ ഇടവേളയിലും നെടുമ്പാശേരിയില്‍നിന്നു 30 മിനിട്ടിലും കരിപ്പൂരില്‍നിന്ന്‌ ഒരു മണിക്കൂര്‍ ഇടവേളയിലും 24 മണിക്കൂറും സര്‍വീസുകള്‍ ഉണ്ടാകും.