Breaking News

Trending right now:
Description
 
Jul 03, 2018

കയ്യേറ്റം ചെയ്‌തുവെന്ന പരാതിയില്‍ വിനോദ്‌ കാംബ്ലിയുടെ ഭാര്യയ്‌ക്കെതിരെ കേസ്‌

image ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ്‌ താരം വിനോദ്‌ കാംബ്ലിയുടെ ഭാര്യ ആന്‍ഡ്രിയ ഹെവിറ്റിനെതിരെ ബോളിവുഡ്‌ ഗായകന്‍ അങ്കിത്‌ തിവാരിയുടെ പിതാവ്‌ രാജേന്ദ്ര തിവാരി (50) മുംബൈ ബംഗൂര്‍നഗര്‍ പൊലീസില്‍ പരാതി നല്‍കി. ആന്‍ഡ്രിയ ഹെവിറ്റ്‌ തന്നെ മര്‍ദ്ദിച്ചുവെന്നുകാട്ടിയാണ്‌ രാജേന്ദ്ര തിവാരിയുടെ പരാതി. ഇതിനിടെ മുംബൈയിലെ മാളില്‍വച്ച്‌ ആന്‍ഡ്രിയ ഇദ്ദേഹത്തിന്റെ മുഖത്ത്‌ അടിക്കുന്നതിന്റെയും ചെരുപ്പൂരി അടിക്കാനൊരുങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌. ഞായറാഴ്‌ചയായിരുന്നു കേസിനാസ്‌പദമായ സംഭവം. തന്റെ ഭാര്യയുടെ ശരീരത്തില്‍ രാജേന്ദ്ര തിവാരി മോശമായി ശ്‌പര്‍ശിച്ചുവെന്നു വിനോദ്‌ കാംബ്ലി ആരോപിച്ചു. തന്നെ അപമാനിച്ചുവെന്നു കാട്ടി രാജേന്ദ്ര തിരവാരിക്കെതിരെ ആന്‍ഡ്രിയ പൊലീസില്‍ പരാതി നല്‍കി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. വഴിയോരകച്ചവടക്കാരിയെ മര്‍ദ്ദിച്ചതിനും വീട്ടുജോലിക്കാരിയെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ടതിനും മുമ്പ്‌ വിനോദ്‌ കാംബ്ലിയും ഭാര്യയും കേസില്‍ പെട്ടിരുന്നു.