Breaking News

Trending right now:
Description
 
Jul 03, 2018

തട്ടിപ്പുകേസ്‌: നീരവ്‌ മോദിക്കെതിരെ റെഡ്‌ കോര്‍ണര്‍ നോട്ടിസ്‌

image പതിമൂവായിരം കോടി രൂപയുടെ പഞ്ചാബ്‌ നാഷനല്‍ ബാങ്ക്‌ വായ്‌പാ തട്ടിപ്പുകേസിലെ പ്രതി വജ്രവ്യാപാരി നീരവ്‌ മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ്‌ കോര്‍ണര്‍ നോട്ടിസ്‌ പുറപ്പെടുവിച്ചു. നീരവ്‌ മോദിയുടെ സഹോദരന്‍ നിശാല്‍ മോദി, കമ്പനി ജീവനക്കാരന്‍ സുബാഷ്‌ പരബ്‌ എന്നിവര്‍ക്കെതിരെയും റെഡ്‌ കോര്‍ണര്‍ നോട്ടിസുണ്ട്‌. എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌, സിബിഐ എന്നീ ഏജന്‍സികളുടെ ആവശ്യപ്രകാരമാണ്‌ നോട്ടീസ്‌ ക്രിമിനല്‍, പണംതട്ടിപ്പുകേസുകളാണ്‌ നീരവ്‌ മോദിക്കെതിരെ റജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്‌. റദ്ദാക്കിയവ ഉള്‍പ്പെടെ മോദിയുടെ അഞ്ച്‌ പാസ്‌പോര്‍ട്ടുകളുടെ വിശദാംശങ്ങളും നോട്ടീസിലുണ്ട്‌. ഇന്റര്‍പോളിലെ 192 അംഗരാജ്യങ്ങള്‍ക്കും ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ കൈമാറി. ഇതുപ്രകാരം കണ്ടാലുടന്‍ അറസ്റ്റ്‌ രേഖപ്പെടുത്താനാകും. ജനുവരി ആദ്യമാണ്‌ പ്രതികളായ നീരവ്‌ മോദി, ഭാര്യ ആമി മോദി, സഹോദരന്‍ നിശാല്‍ മോദി, അമ്മാവന്‍ മെഹുല്‍ പോക്‌സി എന്നിവര്‍ രാജ്യംവിട്ടത്‌. വ്യാജരേഖകള്‍ ഹാജരാക്കി നീരവ്‌ മോദി തന്റെ സ്ഥാപനങ്ങള്‍വഴി 6498.20 കോടി രൂപയും മെഹുല്‍ പോക്‌സി 7080.86 കോടി രൂപയും പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍നിന്നു വായ്‌പയെടുത്തു മുങ്ങിയെന്നാണ്‌ സിബിഐ നല്‍കിയ കുറ്റപത്രത്തിലുള്ളത്‌. 22 പ്രതികളാണ്‌ കേസിലുള്ളത്‌.