Breaking News

Trending right now:
Description
 
Jul 02, 2018

മഹാരാഷ്ട്രയില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ട ജനക്കൂട്ട ആക്രമണം: 23 പേര്‍ അറസ്റ്റില്‍

image മഹാരാഷ്ട്രയിലെ ധുളെ ജില്ലയിലെ റെയില്‍പാഡ ആദിവാസി കോളനിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വന്നവരെന്നു സംശയിച്ചു ജനക്കൂട്ടം അഞ്ചുപേരെ തല്ലിക്കൊന്ന കേസില്‍ 23 പേരെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. നൂറ്‌ പേര്‍ക്കെതിരെയാണ്‌ പൊലീസ്‌ കേസ്‌ എടുത്തിരിക്കുന്നത്‌. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തെക്കുറിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജസന്ദേശമാണ്‌ ആക്രമണത്തിലേക്ക്‌ നയിച്ചത്‌. ഞായറാഴ്‌ചരാവിലെയായിരുന്നു സംഭവം. സംസ്ഥാന ഗതാഗത കോര്‍പറേഷന്റെ ബസില്‍ റെയില്‍പാഡയിലെത്തിയവരില്‍ ഒരാള്‍ ഒരു പെണ്‍കുട്ടിയുമായി സംസാരിക്കുന്നതുകണ്ടു ജനക്കൂട്ടം കല്ലും വടികളുമായി അഞ്ചുപേരെ വളഞ്ഞുവത്തു ആക്രമിക്കുകയായിരുന്നു. സമീപത്തെ ചന്തയില്‍നിന്നു എത്തിയവരും ഇവരെ ആക്രമിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ജൂണ്‍ രണ്ടാമത്തെ ആഴ്‌ച മറാദ്‌ വാഡയിലെ ഔറംഗബാദില്‍ രണ്ടുപേരെ ഗ്രാമീണര്‍ അടിച്ചുകൊലപ്പെടുത്തിയതും വിവാദമായിരുന്നു. മോഷ്ടാവെന്ന്‌ ആരോപിച്ചായിരുന്നു ഗ്രാമീണര്‍ ഇവര്‍ക്കുനേരെ അക്രമണം നടത്തിയത്‌.