Breaking News

Trending right now:
Description
 
Jul 02, 2018

ബിഷപ്പിനെതിരായ പീഡനാരോപണം: കന്യാസ്‌ത്രിയുടെ മൊഴി രേഖപ്പെടുത്തി

image ജലന്തര്‍ ബിഷപ്‌ ഡോ.ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ കന്യാസ്‌ത്രി നല്‍കിയ പീഡനക്കേസ്‌ സംബന്ധിച്ച വിശദമായ അന്വേഷണത്തിന്‌ പൊലീസ്‌ ജലന്തറിനു പോകും. കോട്ടയം വൈക്കം ഡിഎസ്‌പി കെ.സുഭാഷാണ്‌ കന്യാസ്‌ത്രിയുടെ മൊഴി രേഖപ്പെടുത്തിയത്‌. മൊഴിയെടുക്കല്‍ ആറുമണിക്കൂര്‍ നീണ്ടുനിന്നു. പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും കന്യാസ്‌ത്രി പൊലീസിനെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്കു പരാതി നല്‍കിയിരുന്നുവെന്നും മൊഴിയിലുണ്ട്‌. കോടതി അനുമതിയോടെ കന്യാസ്‌ത്രിയുടെ രഹസ്യമൊഴിയെടുക്കാനാണ്‌ പൊലീസിന്റെ തീരുമാനം. ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്‌ത്രിക്കെതിരെ സന്യാസിനിസമൂഹത്തിലെ ഒരുവിഭാഗം രംഗത്തെത്തി. അച്ചടക്ക നടപടിയിലുള്ള പ്രതികാര നടപടിയായാണ്‌ ബിഷപ്പിനെതിരെ കന്യാസ്‌ത്രി പീഡന പരാതി നല്‍കിയതെന്നാണ്‌ ഇവരുടെ വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ചു അന്വേഷണസംഘത്തെ സമീപിക്കാനാണ്‌ ഇവരുടെ തീരുമാനം.