Breaking News

Trending right now:
Description
 
Jul 02, 2018

ടിപി വധക്കേസിലെ പ്രതികളുമായി ജയിലില്‍ മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ച

image ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ജയിലില്‍ ശിക്ഷയനുഭവിക്കുന്ന കെ.സി.രാമചന്ദ്രന്‍, ടി.കെ.രജീഷ്‌ എന്നിവരുമായി മുഖ്യന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്‌ച നടത്തി. കേസിലെ 13-ാം പ്രതിയായ സിപിഎം പാനൂര്‍ ഏരിയാകമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തന്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ അനുമതി ലഭിച്ചില്ല. വിവാദം ഒഴിവാക്കാനാണ്‌ രേഖാമൂലം ആവശ്യപ്പെട്ടില്ല എന്നുകാട്ടി അനുവദിക്കാതിരുന്നതെന്നാണ്‌ സൂചന. അതേസമയം തടവുകാരുടെ നിരയില്‍നിന്നു മുഖ്യമന്ത്രിയെ എഴുപതുകാരനായ കുഞ്ഞനന്തന്‍ അഭിവാദ്യം ചെയ്‌തതോടെ മുഖ്യമന്ത്രി പ്രത്യഭിവാദ്യം ചെയ്‌തു. ഇവരെ കൂടാതെ 20 തടവുകാരാണ്‌ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയില്‍ ഉണ്ടായിരുന്നത്‌. തടവുകാരുമായുള്ള കൂടിക്കാഴ്‌ചയില്‍ ചില നിവേദനങ്ങള്‍ ലഭിച്ചുവെന്നും ചിലതു നടപ്പാക്കാന്‍ കഴിയാത്തവയാണെന്നും മുഖ്യമന്ത്രി പിന്നീട്‌ വ്യക്തമാക്കി. സിപിഎമ്മുകാരായ തടവുകാര്‍ക്ക്‌ സെന്‍ട്രല്‍ജയിലില്‍ സുഖവാസവും കൈയയച്ചുള്ള പരോളും കിട്ടുന്നതടക്കമുള്ള വിവാദങ്ങള്‍ നിലനില്‍ക്കെയാണ്‌ മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ച.