Breaking News

Trending right now:
Description
 
Jul 02, 2018

ഡല്‍ഹിയില്‍ ഒരുകുടുംബത്തിലെ 11 പേര്‍ മരിച്ചനിലയില്‍; പിന്നില്‍ ദുര്‍മന്ത്രവാദം

image വടക്കന്‍ ഡല്‍ഹിയിലെ ബുറാഡിയില്‍ ഒരു കുടുംബത്തിലെ 11പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. സംഭവത്തിനു പിന്നില്‍ ദുര്‍മന്ത്രവാദമാണെന്നു സംശയവുമായി പൊലീസ്‌. 10 പേരുടെ മൃതദേഹം ഇരുമ്പുഗ്രില്ലില്‍ തൂങ്ങിയ നിലയിലും വീട്ടിലെ ഏറ്റവും പ്രായംചെന്ന സ്‌ത്രീയെ നിലത്തു മരിച്ചനിലയിലുമാണ്‌ കണ്ടെത്തിയത്‌. കഴുത്തുഞെരിച്ചനിലയിലായിരുന്നു ഈ മൃതദേഹം. മൃതദേഹങ്ങളുടെയെല്ലാം കണ്ണു കെട്ടിയനിലയിലായിരുന്നു. വായ്‌ ടേപ്പുവച്ചു ഒട്ടിച്ചിരുന്നു. ഇവയ്‌ക്കു സമീപത്തുനിന്നു കണ്ടെത്തിയ കുറുപ്പില്‍ എഴുതിയിരിക്കുന്നതിലും പ്രത്യേകതകളുണ്ട്‌. അതുകൊണ്ടുതന്നെയാണ്‌ മന്ത്രവാദവുമായി ബന്ധപ്പെട്ടു സംശയം പൊലീസിനുള്ളത്‌. വിശ്വാസപരമായ ചില ആചാരങ്ങള്‍ കുടുംബം പുലര്‍ത്തിവരുന്നതായും പൊലീസ്‌ കണ്ടെത്തി. ആരുടെയും സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. വീട്ടിലെ പണവും സുരക്ഷിതമാണ്‌. മരിച്ചനിലയില്‍ കണ്ടെത്തിയവര്‍: നാരായണി ഭാട്ടിയ (75), ആണ്‍മക്കളായ ലളിത്‌ (42), ഭൂപി (46), മകള്‍ പ്രതിഭ (55), മരുമക്കളായ സവിത (42), ടിന (38), കൊച്ചുമക്കളായ പ്രിയങ്ക (30), സരിത (22), നീതു (24), മീനു (22), ധീരു (12). രാജസ്ഥാനില്‍നിന്നു 22 വര്‍ഷം മുമ്പു ഇവിടെ എത്തി താമസിക്കുന്ന ഈ കുടുംബാംഗങ്ങള്‍ സന്തോഷത്തോടെയാണ്‌ കഴിഞ്ഞിരുന്നതെന്നു സമീപവാസികള്‍ പറയുന്നു. കുടുംബത്തിനു പലചരക്കിന്റെയും പ്ലൈവുഡിന്റെയും ബിസിനസാണ്‌.