Breaking News

Trending right now:
Description
 
Jul 02, 2018

ഉത്തരാഖണ്ഡില്‍ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 48 മരണം

image ഉത്തരാഖണ്ഡിലെ പോരി ഗഡ്‌ വാള്‍ ജില്ലയില്‍ സ്വകാര്യബസ്‌ 200 അടി താഴ്‌ചയുള്ള കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 48 പേര്‍ മരിച്ചു. 10 പേര്‍ക്കു പരുക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്‌റ്ററില്‍ ഋഷികേസിലെ എയിംസിലേക്ക്‌ മാറ്റി. ഞായറാഴ്‌ച രാവിലെ ഭൗനില്‍നിന്നു രാംനഗറിലേക്കു പോയ ബസാണ്‌ ഗ്വീന്‍ ഗ്രാമത്തിലെ കൊക്കയിലേക്ക്‌ നിയന്ത്രണംവിട്ട്‌ മറിഞ്ഞത്‌. 28 പേര്‍ക്ക്‌ യാത്രചെയ്യാവുന്ന മിനിബസില്‍ 58 പേരുണ്ടായിരുന്നു. ഇവരില്‍ 45 പേര്‍ സംഭവസ്ഥലത്തുവച്ചും മൂന്നുപേര്‍ ആശുപത്രിയില്‍വച്ചുമാണ്‌ മരിച്ചത്‌. മരിച്ചവരില്‍ 16 സ്‌ത്രീകളും 10 കുട്ടികളും ഉള്‍പ്പെടും. പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയുമാണ്‌ രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കിയത്‌. അമിതവേഗതയാണ്‌ മരണകാരണമെന്നാണ്‌ പ്രാഥമിക നിഗമനം. അപകടത്തെക്കുറിച്ച്‌ മജിസ്‌ട്രേറ്റ്‌തല അന്വേഷണത്തിന്‌ മുഖ്യമന്ത്രി ടി.എസ്‌.റാവത്ത്‌ നിര്‍ദേശം നല്‍കി. മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക്‌ 50,000 രൂപവീതവും നഷ്ടപരിഹാരം നല്‍കും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌, ഉത്തരാഖണ്ഡ്‌ ഗവര്‍ണര്‍ കെ.കെ.പോള്‍ തുടങ്ങിയവര്‍ അനുശോചിച്ചു.